ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

രാത്രിയുടെ മറവിൽ പിടിച്ചുപറി സംഘങ്ങളോ, കഞ്ചാവ് മാഫിയയോ വിലസ്സുന്നതായി നാട്ടുകാരുടെ പരാതി

രാത്രിയുടെ മറവിൽ പിടിച്ചുപറി സംഘങ്ങളോ, കഞ്ചാവ് മാഫിയയോ   വിലസ്സുന്നതായി നാട്ടുകാരുടെ പരാതി, രണ്ടുപേർക്കെതിരെ പിടിച്ചുപറി സംഘത്തിന്റെ ആക്രമണം.
അഞ്ചൽ ടൗണിനോട് ചേർന്നുള്ളമിഷൻ ആശുപത്രിയുടെ പിൻഭാഗത്തുള്ള  ഇടറോഡിലാണ് പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തിന് രണ്ടുപേർ ഇരയായതു .
അഗസ്ത്യക്കോട് സ്വാദേശി ഉദയൻ ഞായറാഴ്ച രാവിലെ 5മണിക്കും, തൊട്ടടുത്ത ദിവസം രാവിലെ 5 മണിക്കു അഗസ്ത്യക്കോട് സ്വദേശിയായ രാജുവുമാണ് ആക്രമണത്തിനു ഇരയായത്.
പൊതുനിരത്തിൽ കൂടി യാത്ര ചെയ്യാൻ പറ്റാത്ത തരത്തിൽ  പണം തട്ടുന്ന സംഘമോ, കഞ്ചാവ് മാഫിയയോ ഈ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.  
ശനിയാഴ്ച  രാവിലെ 5 മണിയോടെ അഞ്ചൽ മിഷൻ ആശുപത്രിയിലെ
മഠത്തിൽ ജോലി ചെയ്യുന്ന ഉദയൻ രാവിലെ നടന്നു വരുമ്പോൾ മൂന്നു പേരടങ്ങുന്ന സംഘം പതുങ്ങിയിരുന്ന് തോർത്തു കൊണ്ട് ഉദയന്റെ മുഖം മറച്ചു  ആക്രമിക്കുകയും പണവും പേഴ്സും അപഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന്
അക്രമികളുടെ കയ്യിൽ നിന്ന് ഉദയൻ ഓടി രെക്ഷപെടുകയായിരുന്നു. അക്രമത്തിനിടയിൽ ഉദയന്റെ പേഴ്സും മൊബൈലും തെറിച്ചു പോവുകയും, മുഖത്തും കൈക്കും പരിക്കേൽക്കുകയും ചെയ്തു.
പിന്നീട്  നാട്ടുകാരുമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പേഴ്സും മൊബൈൽ ഫോണും കണ്ടെത്തിയതു.  തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് വെച്ച് ചായ കുടിക്കാനായി രാവിലെ പോയ അഗസ്ത്യക്കോട് സ്വദേശിയായ രാജുവിനും നേരെയും അക്രമമുണ്ടായി. രാജു നിലവിളിച്ചു ഓടി രക്ഷപെടുകയും ഇതേതുടർന്ന് അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.
ആളൊഴിഞ്ഞ പ്രദേശമായതു കൊണ്ട് കഞ്ചാവ് മാഫിയയോ, പിടിച്ചുപറി സംഘമോ ആണ് ആക്രമം നടത്തിയതിന്റെ പിന്നിൽ എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ  റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്. .
അടിയന്തരമായി  പൊലീസ് പെട്രോളിങ് ഈ മേഖലയിൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.