ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അരിപ്പ ഗ്രാമത്തില്‍ കരടി ഭീതി. വനംവകുപ്പ് നടപടിയെടുക്കുന്നില്ല എന്ന് നാട്ടുകാരുടെ ആക്ഷേപം

കൊല്ലം കുളത്തൂപ്പുഴ അരിപ്പ ഗ്രാമത്തില്‍ കരടി ഭീതി. വനംവകുപ്പ് നടപടിയെടുക്കുന്നില്ല എന്ന് നാട്ടുകാരുടെ ആക്ഷേപം
കരടി ഭീതിയിൽ അരിപ്പ ഗ്രാമം ആഴ്ചകളായ് ദുരിതവും പേറി കഴിഞ്ഞിട്ടും വനവകുപ്പിന് മിണ്ടാട്ടമില്ലാത്തത് പ്രതിഷേധത്തിനിടയാകുന്നു. അരിപ്പ ഫോറസ്റ്റ് ട്രയിനിംഗ് സ്കൂളിന് സമീപത്തെ പ്രദേശവാസികളാണ് ദിവസങ്ങളായി കരടിയുടെ ആക്രമണത്തെ ഭയന്ന് ദുരിതവും പേറി കഴിയുകയുന്നത്.
തിരുവനന്തപുരം ചെങ്കോട്ട പാതയരുകില്‍ മടത്തറയ്ക്ക് സമീപം ചിതറ പഞ്ചായത്തില്‍ അഞ്ചല്‍ വനം റെയിഞ്ചിലെ ആനക്കുളം സെക്ഷനില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കരടിയിറങ്ങി ഭീതി പരത്തുന്നത്.
കുളത്തൂപ്പുഴ വനം റെയിഞ്ചിലെ ശെന്തുരുണിണി വന്യജീവി സങ്കേതത്തില്‍ നിന്നും റോഡു മുറിച്ച് കടന്നാണ് ഇവ ജനവാസ മേഖലയില്‍ എത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്.
പുലര്‍ച്ചെ ടാപ്പിംഗിനെത്തിയവരാണ് ദിവസങ്ങള്‍ക്ക് മുമ്പ് കരടിയെ ആദ്യമായി കാണുന്നത്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. കരടിയെ കണ്ടെത്തിയെങ്കിലും വനപാലകരുടെ സഹായം ലഭിക്കാത്തതിനാല്‍ പിടികൂടാനൊ തുരത്താനോ കഴിയുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്തെ തേനീച്ച കര്‍ഷകരുടെ നൂറുകണക്കിന് തേന്‍പെട്ടികള്‍ ഇതിനോടകം തകര്‍ത്ത് തേന്‍ കുടിച്ച കരടി പ്രദേശം വിട്ടുപോകാതെ നില ഉറപ്പിച്ചിരിക്കുന്നത് നാട്ടുകാര്‍ക്ക് ഏറെ ദുരിതമാകുന്നുണ്ട്. ടാപ്പിംഗ് തൊഴിലാളികള്‍ കരടിയെ ഭയന്ന് ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിരിക്കുകയാണ്.
കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കരടിയെ തിരികെ കാട്ടിലേയ്ക്ക് പായിക്കുവാന്‍ വനപാലകര്‍ തിരിഞ്ഞു നോക്കാത്തത് ആണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
പുലര്‍ച്ചയും വൈകുന്നേരങ്ങളിലുമാണ് ഇവയുടെ സാന്നിധ്യം തൂടുതലായി പ്രദേശത്ത് അനുഭവപ്പെടുന്നത്.
സമീപത്തെ റബ്ബര്‍ തോട്ടത്തിലും പ്ലാവിന്‍ ചുവട്ടിലും കരടിയെ ദിനവും കണ്ടതിനെ തുടര്‍ന്ന് വനപാലകരെ അറിയിച്ചതോടെ ഇവരെത്തി പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഇവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും അടുത്ത ദിവസങ്ങലില്‍ വീണ്ടും കരടിയുടെ സാന്നിധ്യം അനുഭവപ്പെടുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഞ്ചല്‍ വനംറെയിഞ്ചില്‍ റാപ്പിഡ് ഫോഴ്സ് ടീം നിലവിലുണ്ടെങ്കിലും ഇവരുടെ സഹായം പ്രയോജനപ്പെടുത്തുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. കരടിയെ ഭയന്ന് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാനാവാത്തതാണ് നിലവിലെ അവസ്ഥ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.