ആര്യങ്കാവില്‍ മിനിലോറി പരിശോധന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
ആര്യങ്കാവ് : ആര്യങ്കാവ് കോവിഡ് ചെക്ക്പോസ്റ്റിനു സമീപം പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനയുടെ അണുവിമുക്ത കേന്ദ്രത്തിലേക്ക് നിയന്ത്രണംവിട്ട മിനി ലോറി ഇടിച്ചുകയറി.
ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി എത്തിയ ശേഷം മടങ്ങിപോയ മിനിലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട മിനിലോറി അഗ്നിശമന സേനയുടെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അതേസമയം ഈ ഭാഗത്ത് ഉണ്ടായിരുന്ന മരത്തില്‍ ഇടിച്ച് ലോറി നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. അപകട സമയം അഞ്ച് അഗ്നിശമന സേനാ അംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം.
നിസാര പരിക്കുകളോടെ ലോറി ഡ്രൈവര്‍ ശിവലിംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെന്മല പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ