*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം ഭാരതീപുരത്ത് രാത്രികാലങ്ങളിൽ അജ്ഞാതൻ ഭീതി പടർത്തുന്നു.

കൊല്ലം ഭാരതീപുരത്ത്  രാത്രികാലങ്ങളിൽ അജ്ഞാതൻ ഭീതി പടർത്തുന്നു. അർദ്ധരാത്രിയോട് കൂടി എത്തുന്ന അജ്ഞാതനെ പിടികൂടാൻ പ്രദേശത്തെ ജനങ്ങൾ ഉറക്കം ഒഴിഞ്ഞ് കാത്തിരിക്കുകയാണ്. ഭർത്താക്കൻമാർ വിദേശത്ത് ആയതിനാൽ സ്ത്രികളും കുട്ടികളുമായ് ഒറ്റക്ക് താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് അജ്ഞാതൻ്റെ ശല്യം കുടുതലായ് ഉണ്ടാകുന്നത്. രാത്രി കാലങ്ങളിൽ എത്തുന്ന അജ്ഞാതൻ വിടുകളുടെ ചുവരുകളിൽ അശ്ലീല ചിത്രങ്ങൾ വരക്കുകയും അശ്ലീല ചുവയോട് കൂടിയ വാചകങ്ങൾ എഴുതി വെക്കുകയും ആണ്. ഇതു കൂടാതെ മുറ്റത്തും ടറസിന് മുകളിലും ഉണക്കുവാനായ് വിരിച്ചിരിക്കുന്ന സ്ത്രികളുടെ വസ്ത്രങ്ങൾ എടുത്ത് കൊണ്ട് പോകുന്നതും പതിവാണ്.
ഒരാഴ്ച്ചക്ക് മുമ്പാണ് പ്രദേശത്ത് ആദ്യമായ് അജ്ഞാതൻ്റെ സാന്നിധ്യം ഉണ്ടായത്.വിദേശത്ത് ജോലി എടുക്കുന്ന സുമേഷിൻ്റെ വീടിൻ്റെ സിറ്റൗട്ടിലെ ചുമരുകളിൽ അശ്ലീല വാചകങ്ങളും ചിത്രങ്ങളും വരച്ച് വെക്കുക ഉണ്ടായ് . ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ സുമേഷിൻ്റെ ഭാര്യ ഏരൂർ പോലീസിൽ പരാതി നൽകി.
പരാതിയിൻമേൽ അന്വഷണം നടന്ന് വരവെ പ്രദേശത്തെ മറ്റൊരു വീട്ടിൽ അർദ്ധരാത്രിയിൽ എത്തിയ അജ്ഞാതൻ ഉറങ്ങി കിടന്ന സ്ത്രീയുടെ ചിത്രങ്ങൾ ജനൽ പാളികളുടെ ഇടയിലൂടെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
ഫോണിൻ്റെ വെളിച്ചം കണ്ട് സ്ത്രി ഉണർന്നതോടെ അജ്ഞാതൻ ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. സമീപ ദിവസങ്ങളിൽ എത്തിയ അജ്ഞാതൻ വിടുകളുടെ സമീപത്തായ് സുക്ഷിച്ചിരുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ട്ടിക്കുകയുംവിടിൻ്റെ വാതിൽ പടിക്കൽ മലമുത്ര വിസർജ്ജനം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം അജ്ഞാതനെ പിടികൂടാൻ പ്രദേശത്ത് ചെറുപ്പക്കാർ അടങ്ങുന്ന സംഘം കാത്തിരുന്നെങ്കിലും രാത്രി പന്ത്രണ്ടര മണിയോട് കൂടി എത്തിയ അജ്ഞാതൻ വെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയതോടെ ഓടി രക്ഷപെടുക ഉണ്ടായി . അജ്ഞാതൻ്റെ രൂപസാദൃശ്യം വച്ച് പ്രദേശത്ത് തന്നെ ഉള്ള ഒരു ചെറുപ്പാക്കാരനിലേക്കാണ് നാട്ടുകാരുടെ സംശയം ഉയരുന്നത്.
ഇയാളെ കുറിച്ചുള്ള സംശയം നാട്ടുകാരിൽ ചിലർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട് .ആളെ വ്യക്തമായ് മനസ്സിലാക്കുവാൻ കഴിയാത്തതിനാൽ ആണ് ചെറുപ്പക്കാരൻ്റെ പേര് വെളിപെടുത്തുവാൻ നാട്ടുകാർ തയ്യാറാകാത്തത്.
രാത്രി കാലങ്ങളിൽ പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി കൊണ്ട് ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന അജ്ഞാതനെ പിടികൂടാൻ ഏരൂർ പോലീസ് തയ്യാറാകണമെന്നും ഭാരതീപുരം മേഖലയിൽ നൈറ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും സ്ഥലം വാർഡ് മെമ്പർ പിറ്റി കൊച്ചുമ്മച്ഛൻ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.