
കൊല്ലം കുളത്തുപ്പുഴയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിച്ച ആട്ടോ റിക്ഷാഡ്രൈവര്‍ പിടിയില്‍
കുളത്തൂപ്പുഴ സ്വദേശിനിയായ പെൺകുട്ടിയെ ആട്ടോറിക്ഷയിൽ കയറ്റി മുപ്പതടി പാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോകുകയും ബഹളം വച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഢിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആട്ടോറിക്ഷാ ഡ്രൈവര്‍ കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായി.കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി ഒ.എല്‍.എച്ച് നമ്പര്‍ 10ൽ ശിവകുമാർ (35)ആണ്കുളത്തൂപ്പുഴ സര്‍ക്കിള്‍ഇൻസ്പെക്ടർ ഗിരീഷ്കുമാറിന്റെനേതൃത്വത്തിൽ പോലീസ് പിടികൂടിയത്.പെൺകുട്ടിയുടെ മാതാവില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നൽകാം എന്നുപറഞ്ഞു പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ ആട്ടോറിക്ഷയില്‍ പ്രതികയറ്റി കൊണ്ടു പോയത്. എറെ നേരത്തിനുശേഷം പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് തിരക്കിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എസ്.ഐ. അശോക് കുമാർ, സി.പി.ഒ. മാരായ അരുൺ, സുജിത്, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ