കോവിഡ് രോഗിയുടെ സമ്പര്‍ക്ക പ്രദേശം യുവാക്കളുടെ കൂട്ടായ്മ ശുചീകരിച്ചു.
കോവിഡ് രോഗം കണ്ടെത്തിയ ഏഴംകുളം ജംഗ്ഷനിലെ കടകളും പൊതുവിതരണ കേന്ദ്രംവും യുവാക്കളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.
പ്രദേശത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കം ഉണ്ടെന്നുകണ്ടെത്തിയ പ്രദേശമാണ് സാമൂഹ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ മലര്‍വാടിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
ഇവിടെ രോഗം സ്ഥിരീകരിച്ച ആള്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല അതിനാല്‍ തന്നെ പ്രദേശവാസികള്‍ ഏറെ കരുതലിലും ജാഗ്രതയിലുമാണ്.
വ്യാപാര സ്ഥാപനങ്ങളെല്ലാം ശുചീകരിച്ച് വെടിപ്പാക്കുന്ന തിരക്കിലാണ് പ്രദേശവാസികളും യുവാക്കളും. തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ചിരുന്ന തച്ചംകോണം സ്വദേശിയുടെ ഭാര്യ ഇവിടെ പൊതു വിതരണ കേന്ദ്രത്തില്‍ റേഷന്‍ വാങ്ങാനെത്തിയിരുന്നു എന്നാല്‍ ഇവിരില്‍ ഇതുവരേയും രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അതിനാല്‍ തന്നെ രോഗം പിടിപെട്ട റേഷന്‍ കട വ്യാപാരിയുടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതോടെയാണ് പ്രദേശവാസികള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ശുചീകരണത്തിനിറങ്ങിയത്. മലര്‍വാടി പ്രവര്‍ത്തകരായ അഭിഷാന്‍,ശരത്ത്,ഷെറിന്‍,ലോയി പാപ്പച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ