കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കുന്ന കാലത്ത് സൗജന്യ സന്നദ്ധ സേവനം നടത്താൻ തയ്യാറായി രണ്ട് മുൻ പട്ടാളക്കാർ.
അഞ്ചൽ അരീപ്ലാച്ചി സ്വദേശി അലക്സും, തടിക്കാട് സ്വദേശി സുലോചനനുമാണ് നിസ്വാർത്ഥ സേവനം ചെയ്യുന്നത്.
തങ്ങൾ സൗജന്യസേവനം ചെയ്യാൻ തയ്യാറാനെന്നുള്ള വിവരം കൊട്ടാരക്കര റൂറൽ സ്പെഷ്യൽ ബ്രാഞ്ച് വഴി റൂറൽ sp ക്കു കൈമാറുകയായിരുന്നു.
തുടർന്ന് sp രണ്ടുപേരെയും അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഡ്യൂട്ടിക്ക് നിയമിക്കുകയായിരുന്നു.
അഞ്ചലിലെ ക്രിട്ടിക്കൽ കണ്ടൺമെൻറ് സോൺ ഉൾപ്പെടുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ മാതൃകയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന, കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ചൂരക്കുളം, തഴമേൽ വാർഡിലെ പ്രവേശനകവാടത്തിൽ കാവൽക്കാരായി ജോലി ചെയ്യുകയാണ് ഈ വിരമിച്ച പട്ടാളക്കാർ.
ഈ കോവിഡ് കാലഘട്ടത്തിൽ പല പോലീസ് സ്റ്റേഷനുകളിലും മറ്റും കോവിഡ് ബാധിച്ചും, ബാധിച്ചവരുമായിട്ടുള്ള സമ്പർക്കം മുഖേനയും നിരവധി ഉദ്യോഗസ്ഥർ കോറണ്ടയിനില്‍ പോകേണ്ടി വന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും, നിലവിൽ ഉള്ള സന്നദ്ധ പ്രവർത്തകരും, പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഞങ്ങൾക്ക് വീട്ടിൽ ഇരിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെന്നും തങ്ങളുടെ നാടിന് പിടിപെട്ട ആപത്തിൽ സഹായിക്കാനായിട്ടാണ് തങ്ങൾ മുന്നിട്ടിറങ്ങിയതെന്നും ഇവർ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ