ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കരവാളൂരിൽ കടുത്ത നിയന്ത്രണങ്ങൾ

കരവാളൂർ പഞ്ചായത്ത് ഇന്നു മുതൽ റെഡ് സോൺ ആയി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ ഉടനീളം കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ,വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പുനലൂർ സർക്കിൾ ഇൻസ്പെക്റ്റർ ബിനു വർഗീസുമായി ചർച്ചകൾ നടത്തി. കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ 3 പേർക്ക് രോഗബാധയുണ്ടായതിനെ തുടർന്നാണിത്.
റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ 50:50 അനുപാതത്തിൽ തുറക്കും. പുനലൂരിൽ നിന്ന് അഞ്ചലേക്ക് പോകുമ്പോൾ ഇടതു വശത്തുള്ള സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും വലത് വശത്തുള്ളവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തുറക്കും. (എസ്.ബി.ഐ - കുഞ്ചാണ്ടിമുക്ക് റോഡ്, പിറക്കൽ - മാത്ര റോഡ്, അടുക്കള മൂല- വെഞ്ചേമ്പ് - തടിക്കാട് റോഡ്, ചെമ്മന്തൂർ - .നരിക്കൻ - വാഴവിള റോഡ് എന്നിവക്കും ഈ രീതി ബാധകമാണ്)
ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കമുളള വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നിരത്തിലിറക്കാം.പാഴ്സൽ സർവീസ് നടത്തുന്ന ഹോട്ടലുകൾക്ക് 8 മണി വരെ പ്രവർത്തിക്കാം. ഇറച്ചി വ്യാപാരം ഒന്നിട വിട്ട ദിവസങ്ങളിൽ ആയിരിക്കും. മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ്, ആശുപത്രികൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
പഞ്ചായത്ത് പ്രസിഡൻറ് വി.രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി -വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.