ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ കോവിഡ് പ്രാഥമികാചികിത്സാകേന്ദ്രം ആര്‍.ഡി.ഒ.സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തി.

കൊല്ലം കുളത്തൂപ്പുഴ കോവിഡ് പ്രാഥമികാചികിത്സാകേന്ദ്രം ആര്‍.ഡി.ഒ.സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തി.അരിപ്പ എം.ആര്‍.എസില്‍ സജ്ജമാകുന്നകേന്ദ്രം  30ന് മന്ത്രി കെ.രാജു നാടിനു സമര്‍പ്പിക്കും.
കോവിഡ് രോഗികളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ സൌകര്യം ഒരുക്കുന്നതിനായി കുളത്തൂപ്പുഴയില്‍ സജ്ജമാകുന്ന കോവിഡ് ഫസ്റ്റ് ലെെന്‍ സെന്‍ററിന്‍ പ്രവര്‍ത്തനം പുനലൂര്‍ ആര്‍.ടി.ഒ.ബി.ശശികുമാര്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ചോഴിയക്കോട് അരിപ്പ പട്ടകവര്‍ഗ്ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ സജ്ജമാകുന്നകേന്ദ്രം 30ന് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു  പ്രവര്‍ത്തനം ആരംഭിക്കുന്ന തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന്  ആര്‍.ഡി.ഒ.പറഞ്ഞു.
നൂറ്റി അമ്പത് രോഗികളെ പാര്‍പ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ കിടക്കകളാണ് തുടക്കത്തില്‍ ഇവിടെ സജ്ജീകരിക്കുന്നത്. കൂടുതല്‍ രോഗികളെ പാര്‍പ്പിക്കേണ്ടി വന്നാല്‍ അതേകുറിച്ചും ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ താമസിച്ച്  രോഗികളെ പരിചരിക്കുന്നതിനു ഇരുപത് പേര്‍ക്ക് താമസിക്കാന്‍ സൌകര്യ പ്രഥമായ സ്റ്റാഫ് ക്വേര്‍ട്ടേഴ്സുകള്‍,ഫാര്‍മസി,നേഴ്സിംഗ് റൂം,വിശ്രമമുറി,മിനിലാബ്,സ്റ്റോര്‍റൂം ഭക്ഷണശാല, ആവശ്യമായ ശുചിമുറികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍  സജ്ജമാക്കുന്നത്.
മുമ്പ് കോറോണ കെയര്‍ സെന്‍ററായി ഈ കെട്ടിടം എറ്റെടുക്കാന്‍ ആലോചിച്ചെങ്കിലും ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പ് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അന്ന് അത്യാവശ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
എന്നാല്‍ കെട്ടിടം മോടി  പിടിപ്പിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കിയാണ് പ്രാഥമിക ചികിത്സാകേന്ദ്രം ഒരുക്കുന്നത്. പെയിന്‍റിംഗ്,വൈദ്യുതീകരം,ജലസേചനമൊരുക്കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങല്‍ ഇപ്പോള്‍ തിടുക്കത്തില്‍ നടത്തി വരികയാണ് കുളത്തൂപ്പുഴ പഞ്ചായത്തിന്‍ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത് ഇവിടെ എത്തുന്ന രോഗികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനായി സുമനസുകളുടെ സഹായത്തോടെ കിടക്കയും മറ്റ് അവശ്യവസ്തുക്കളും പഞ്ചായത്ത് വാങ്ങി ഒരുക്കി നല്‍കാനുളള പ്രവര്‍ത്തനവും നടത്തുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.