*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ ക്വാറന്‍റയിന്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ നിരീക്ഷണ സമിതി ശാസിച്ച് വീട്ടിലിരുത്തി.

കൊല്ലം കുളത്തൂപ്പുഴ ക്വാറന്‍റയിന്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ നിരീക്ഷണ സമിതി ശാസിച്ച് വീട്ടിലിരുത്തി. വിദേശത്ത് നിന്ന് എത്തിയവരാണ് പൊതുജനങ്ങലുമായി ഇടപഴകിയത്.
വിദേശത്ത് നിന്ന് എത്തി ക്വാറന്‍റയിനില്‍ കഴിഞ്ഞവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതായി കണ്ടത്തിയതിനെ തുടര്‍ന്ന് നിരീക്ഷണ സമിതി ഇടപെട്ട് ശാസിക്കുകയും വീട്ടില്‍ നിന്ന് പറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കി.
കുളത്തൂപ്പുഴ ഡാലി സുമയ്യ മന്‍സിലില്‍ നിസാറും കുടുംബവുമാണ് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ക്വാറന്‍റയിനില്‍ സമയ പരുധി കഴിയും മുമ്പേ പുറത്തിറങ്ങി കറങ്ങുകയും പൊതുജനങ്ങളുമായി അടുത്തിടപഴകുകയും ചെയ്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് തല നിരീക്ഷണ സമിതിയെ അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ റവന്യുവിഭാഗവും,കുളത്തൂപ്പുഴ പോലീസും ആരോഗ്യവകുപ്പും നേരിട്ടെത്തിയാണ് ഇവരെ ശാസിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി വീട്ടിലിരുത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് നിന്നെത്തിയ നിസാര്‍ കുളത്തൂപ്പുഴ മാര്‍ക്കറ്റിലും വിവിധ വ്യാപാര സ്ഥാപനങ്ങലും എത്തിയിരുന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഇവരുടെ മകള്‍ സുമയ്യയും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് എത്തിയത്.
എന്നാല്‍ വീട്ടിനുളളില്‍ കഴിയുന്ന ഇവര്‍ റൂം ക്വാറന്‍റയിന്‍ പാലിയ്ക്കാതെ ഇവരുടെ കുട്ടിയുമായി അടുത്തിടപഴകിയതായും, മകള്‍ എത്തിയ ശേഷവും നിസാര്‍ പുറത്ത്പോയി പൊതുജന സമ്പര്‍ക്കം നടത്തിയതായും നിരീക്ഷ സമിതിയുടെ വിലയിരുത്തല്‍. അധികൃരെത്തിയപ്പോള്‍ മാസ്ക്ക് ധരിക്കാതെയും,വീട്ടിനുളളില്‍ സാമൂഹ്യ അകലം പാലിയക്കാതെ വീട്ടിലുളളവരും വിദേശത്ത് നിന്നെത്തിയവരും അടുത്തിടപഴകിയതായി കണ്ടെത്തിയതോടെയാണ് അധികൃതര്‍ ഇവരെ ശാസിച്ച് വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
ഇതിന് തയ്യാറായില്ലങ്കില്‍ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാനാണ് സമിതിയുടെ അടുത്ത നീക്കമെന്നും ഇവര്‍ക്ക് വേണ്ടുന്ന അവശ്യ സാധനങ്ങല്‍ പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്ക്കിന്‍റെ നേതൃത്വത്തില്‍ വീട്ടിലെത്തിച്ച് നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് അറിയിച്ചു.വില്ലേജ് ആഫീസര്‍ ജയദേവന്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്,ഗിരീഷ്,സി.പി.ഒ. ബിനുവര്‍ഗ്ഗീസ് തുടങ്ങിയവര്‍ നേതൃത്വത്തിലാണ് സംഘമെത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.