കൊല്ലം കുളത്തൂപ്പുഴ കടമാന്‍കോട് ആദിവാസിക്കോളനി ഊരുനിവാസികള്‍ അടച്ചുപൂട്ടി ഗ്രാമത്തിനു നാട്ടുകാരുടെ കാവല്‍.
ഒരു ജനതയെ മുഴുവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ ഉറക്കമുണര്‍ന്ന് കാവല്‍ നില്ക്കുന്നു. കടമാന്‍കോട് ആദിവാസി ഊരുനിവാസികളാണ് കോവിഡ് വ്യാപനം തടയുന്നതിനായി ഊരിനുകാവല് ഏര്‍പ്പെടുത്തിയത്. കടമാന്‍കോട് ആദിവാസികോളനിയിലേക്കുളള അതിര്‍ത്തി അടച്ച് പൂട്ടി നാട്ടുകാര്കവാടം സ്ഥാപിച്ചാണ് ഗ്രാമത്തിന് കാവല്‍ ഏര്‍പ്പെടുത്തി. വനത്താലും വിവിധ ആദിവാസി ഊരുകളാലും ചുറ്റപ്പെട്ട കടമാന്‍കോട് ഗ്രാമം കൃഷി ആശ്രയിച്ച് കഴിടുന്നവരാണ് ഇവിടുത്ത് കാര്‍ ഏറെയും. അതിനാല്‍ തന്നെ പുറത്തുളളവരുമായി നാട്ടുകാര്‍ക്ക് ദിനവും സമ്പര്‍ക്കവുമില്ല. കാര്‍ഷികവിളകള്‍ വിറ്റഴിക്കാനും നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനും മാസത്തില്‍ ഒന്നോ രണ്ടോ തവണ പുറത്ത് പോകുന്നവര്‍. അതിനാല്‍ തന്നെ കൊറോണയെ ഇവിടുത്തുകാര്‍ക്ക് ഭയപ്പാടുമില്ല. എന്നാല്‍ പുറമെനിന്ന് ഒട്ടേറെ പേര് ഇവിടെ പാട്ടകൃഷിനടത്താനും കാര്‍ഷിക വിളകളില്‍ തൊഴിലെടുക്കുന്നതിനുമായി ഇവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരുമായി വന്നു പേകുന്നുണ്ട്.
രോഗബാധിത പ്രദേശത്ത് നിന്നുളളവരും ഇക്കൂട്ടത്തിലുണ്ട്. അതിനാലാണ് പുറത്ത് നിന്നുളളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി പ്രദേശവാസികള്‍ രംഗത്ത് വന്നത്. അത്യാവശ്യ കാര്യത്തിനല്ലാതെ ആരേയും പുറത്തേക്ക് വിടില്ല.
ഊരില്‍ നിന്ന് പുറത്ത് പോകുന്നവരുടെ വിവരം രേഖപ്പടുത്തി മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കൂ എവിടെ പോയിട്ടാണ് മടക്കമെന്ന് കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. നിത്യോപയോഗ സാധനങ്ങളും, മരുന്നും അവശ്യ വസ്തുക്കളും കോളനിക്കുളളില്‍ തന്നെ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. കാരണംകൂടാതെ ഊരിനുളളിലേക്ക് ആര്‍ക്കും പ്രവേശനമില്ല അതും കോവിഡ് മാനദ്ണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നവര്‍ക്കു മാത്രം. കടമാന്‍കോട് മഹാദേവക്ഷേത്രത്തിനു മുന്നിലായാണ് പ്രദേശവാസികള്‍ കവാടമൊരുക്കി കൊറോണയില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നത്. എണ്ണപ്പന തോട്ടത്തിലൂടെ ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ മറ്റൊരു ഊടുവഴി ഉളളതാണ് നാട്ടുകാരെ കുഴക്കുന്നത്. അതിനാല്‍തന്നെ കോവിഡ് മഹാമാരി കെട്ടടങ്ങും വരെ പ്രവേശന കവാടം പൂര്‍ണ്ണമായി അടച്ച് പൂട്ടി ഗ്രാമത്തെ രക്ഷിക്കാന്‍ ഓയില്‍ഫാം എസ്റ്റേറ്റ് അധികൃതരോട് അഭ്യര്‍ത്ഥിക്കാന്‍ ഒരുങ്ങുകയാണ് ഗ്രാമവാസികള്‍. കുളത്തൂപ്പുഴ പഞ്ചായത്തില്‍ ദിനവും കോവിഡ് രോഗികളുടെ എണ്ണം സമ്പര്‍ക്കത്തിലൂടെ പടരുന്നത് മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിഎന്നനിലയില് കോളനി നിവാസികളുടെ കൂട്ടായ്മയാണ് ഇത്തരത്തില്‍ തീരുമാനവുമായി മുന്നിട്ടിറങ്ങി നാട്ടുകാര്‍ക്ക് സുരക്ഷക്കായിയി ഗ്രാമം അടച്ചതെന്ന് പഞ്ചായത്ത് അംഗം ശ്രീലത പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ