ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്ത് ടിപ്പര്‍ ലോറിയുടെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്തി.

കൊല്ലം കുളത്തൂപ്പുഴ പഞ്ചായത്ത് ടിപ്പര്‍ ലോറിയുടെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്തി.  പഞ്ചായത്ത് ആഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ ബാറ്ററി സെറ്റ് മോഷ്ടാക്കള്‍ രാത്രിയുടെ മറവില്‍ കടത്തി കൊണ്ട് പോയി.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം രാവിലെ വാഹനം എടുക്കാനെത്തിയ ഡ്രൈവറാണ് മോഷണ വിവരം അറിഞ്ഞ് സംഭവം പുറത്ത് അറിയിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ കുളത്തൂപ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ മാലിന്യങ്ങളും മറ്റും നീക്കം ചെയ്യാനുപയോഗിക്കുന്ന വാഹനത്തിന്‍റെ ബാറ്ററികളാണ് മോഷണം പോയിട്ടുളളത്. ചന്ത ദിവസമായ  തിങ്കളാഴ്ച ടൌണില്‍ കുന്നു കൂടിയ മാലിന്യങ്ങള്‍ മറ്റ് വാഹനത്തില്‍ നിന്നും ബാറ്ററി ഇളക്കി ടിപ്പറില്‍ വച്ചാണ് മാലിന്യ നീക്കം ചെയ്യാനായത്.
പഞ്ചായത്ത് ആഫീസ് വളപ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തത വരുത്താനായിട്ടില്ല.സമീപത്തെ ബാങ്കുകളുടെ സി.സി.ടി.ദൃശ്യങ്ങള്‍ പരിശോധിക്കാനുളള തയ്യാറെടുപ്പിലാണ് കുളത്തൂപ്പുഴ പോലീസ്.
മതില്‍ ചാടി കടന്നാണ് മോഷ്ടാവ് ആഫീസ് വളപ്പില്‍ കടന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഒട്ടേറെ സി.സി.ടിവികള്‍ സംഭവ സ്ഥലത്തേയ്ക്കും ദൃശ്യങ്ങള്‍ കിട്ടും വിധം സ്ഥാപിച്ചിട്ടുണ്ട് ഇവയില്‍ നിന്നും മോഷ്ടാവിലേയ്ക്ക് എത്താം കഴിയുമെന്നാണ് അധികൃതരുടെ നിഗമനം. പഞ്ചായത്തിന്‍റെ ഒൌദ്യാഗിക വാഹനങ്ങളും മറ്റ് വാഹനങ്ങളും സമീപത്തായി തന്നെയാണ് പാര്‍ക്കു ചെയ്യുന്നത് എന്നാല്‍ ഇവയിലൊന്നും മോഷണശ്രമം നടന്നിട്ടുമില്ല.
അതിനാല്‍ തന്നെ സി.സി.ടി.വി.ദൃശ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ മോഷ്ടാവ് പഞ്ചായത്തിന്‍റെ പുറക് വശത്ത് കൂടി വളപ്പിനുളളില്‍ പ്രവേശിക്കാനുളള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.