ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയിലെ കോവിഡ് പ്രാഥമിയ ചികിത്സകേന്ദ്രത്തിലേക്ക് സുമനസുകളുടെ കൈതാങ്ങ് സഹായം.

കൊല്ലം കുളത്തൂപ്പുഴയിലെ കോവിഡ് പ്രാഥമിയ ചികിത്സകേന്ദ്രത്തിലേക്ക് സുമനസുകളുടെ കൈതാങ്ങ് സഹായം. 
കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിനായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങി സുമനസുകളുടെ കൈതാങ്ങായാണ് രോഗീപരിചരണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ശേഖരിക്കുന്നത്. ചികിത്സതേടി എത്തുന്നവര്‍ക്ക് ആവശ്യമായ കിടക്കയും,ബെഡ്ഷീറ്റ്,തലയണകള്‍,തോര്‍ത്ത്,ചവുട്ടുപായ്,പാത്രങ്ങല്‍.ഗ്ലാസുകള്‍,ബക്കറ്റുകല്‍,മഗ്ഗുകള്‍,മാസ്ക്കുകള്‍,സാനിറ്റേഴ്സറുകള്‍,ഫ്രിഡ്ജ്,വാഷിംഗ് മിഷ്യന്‍ തുടങ്ങി എല്ലാഅവശ്യ വസ്തുക്കളും ശേഖരിച്ചു നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ വ്യക്തികളുടെ സഹായ സഹകരണം പഞ്ചായത്ത് തേടിയിട്ടുണ്ട്.ഇതിനോടകം ഒട്ടേറെ പേര്‍ കോവിഡ് കേന്ദ്രത്തിലേക്ക് സഹായ ഹസ്തവുമായി രംഗത്ത് വന്നതോടെ ജാഗ്രതാസമിതി മുന്നിട്ടിറങ്ങിയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. അടിസ്ഥാന സൌകര്യവും രോഗീപരിചരണത്തിന് ആവശ്യമായ മോല്‍നോട്ടത്തിനും ഗ്രാമപഞ്ചായത്ത് നേതൃത്വം വഹിച്ച് പ്രവര്‍ത്തന സജ്ജമാക്കിയെങ്കില്‍ മാത്രമെ ആരോഗ്യവകുപ്പിന് കേന്ദ്രം ഏറ്റെടുത്ത് തുടര്‍പ്രവര്‍ത്തനം നാടത്താനാകൂ അതിനാലാണ് പഞ്ചായത്തിന്‍ അടിയന്തിര നടപടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി,വില്ലേജ്ആഫീസര്‍ ജയദേവന്‍,പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി അനില്‍ലാല്‍,രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.