ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജനവാസമേഖലയില്‍ കാട്ടനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.

കൊല്ലം കുളത്തൂപ്പുഴ ജനവാസമേഖലയില്‍ കാട്ടനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.
കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവ് പത്തേക്കര്‍ഭാഗത്തെ കര്‍ഷകരുടെ കാര്‍ഷികവിളകളാണ് നശിപ്പിച്ചത്.
വീടിന്‍റെ മുറ്റംവരെ കാട്ടനകളെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. അമ്പത് വര്‍ഷത്തിലാദ്യമായിട്ടാണിപ്പോള്‍ ഇവിടെ കാട്ടാന ഇറങ്ങുന്നതെന്നതാണ് പ്രദേശത്തുകാരെ കുഴക്കുന്നത്.
പ്രദേശ വാസികളായ വയറ കുന്നില്‍ വീട്ടില്‍ മാത്യൂ ജോണ്‍, മത്തായി ജോസഫ്, ജിനു ഭവനില്‍ മിനി സജി എന്നിവരുടെ റബ്ബറും,അടയ്ക്കാമരവും,പ്ലാവും,വാഴയും കിഴങ്ങുവര്‍ഗ്ഗങ്ങളെല്ലാം കാട്ടാനകൂട്ടം തിന്നും ചവിട്ടിയും നാമാവശേഷമാക്കി. മാത്യുജോണിന്‍റെ വീട്ടുമുറ്റവരെ എത്തിയാണ് കാട്ടാന വാഴകള്‍ മുഴുവന്‍ പിഴുതെടുത്ത് തിന്നുകയായിരുന്നു. പ്രദേശം നാമാവശേഷമാക്കുകയുമായിരുന്നു. ഇവരുടെ വലിയ പ്ലാവിന്‍ വൃക്ഷം മറിച്ചിടുകയും ചവിട്ടി മെതിക്കുകയും ചെയ്തു. അഞ്ചല്‍ വനം റെയിഞ്ചില്‍ കളംകുന്ന് സെക്ഷനില്‍ തെന്മല ഡാമിന്‍റെ വൃഷ്ടിപ് രദേശത്തൊട് ചേര്‍ന്നു കിടക്കുന്ന കുട്ടിവനം വഴിയാണ് കാട്ടാനകൂട്ടം കൃഷിയിടത്തില്‍ പ്രവേശിച്ചത്.
ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നും ജലസംഭരണി നീന്തി കടന്നാവണം കാട്ടാനകള്‍ കൃഷിയിടത്തിലെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നേരം പുലരുവോളം നായ്ക്കളുടെ നിര്‍ത്താതെയുളള കുരകേട്ടങ്കിലും നല്ല മഴയായതിനാല്‍ ആരും പുറത്തിറങ്ങിയില്ല നേരംപുലര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നതെന്നാണ് മാത്യു ജോണ്‍പറയുന്നത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കാട്ടാനകള്‍ ഇത്രയും അടുത്തുവരെ എത്തി തുടങ്ങിയത് അതിനാല്‍ തന്നെ ഇനിയും ഇവ കൃഷിയിടത്തിലിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
കാട്ടാനകളെ തുരത്തുന്നതിനായി വനംവകുപ്പ് ഇടപെട്ട് കൃഷിയിടത്തിന്ചുറ്റും കിടങ്ങ് നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.