ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കളളപരാതി ഉന്നയിച്ച് ഭര്‍ത്താവിനെ കേസില്‍ കുടുക്കിയെന്നാരോപിച്ച് പരാതിയുമായി വീട്ടമ്മ രംഗത്ത്.

കൊല്ലം കുളത്തൂപ്പുഴയില്‍ കളളപരാതി ഉന്നയിച്ച് ഭര്‍ത്താവിനെ കേസില്‍ കുടുക്കിയെന്നാരോപിച്ച് പരാതിയുമായി വീട്ടമ്മ രംഗത്ത്.
അയല്‍വാസിയായ യുവതിയുമായുളള തര്‍ക്കത്തില്‍ കളളപരാതി നല്‍കി ഭര്‍ത്താവിനെ കേസില്‍ കുടുക്കി ജയിലടച്ചെന്നാരോപിച്ച് വീട്ടമ്മ കുളത്തൂപ്പുഴ പോലീസിനും, അയല്‍വാസിക്കുമെതിരെ കൊട്ടാരക്കര റുറല്‍ പേലീസില്‍ പരാതിനല്‍കി.
കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര അനിതാഭവനില്‍ അനിതയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച അനിതയുടെ ഭര്‍ത്താവ് സുരേഷുമായി അയല്‍വാസിയായ യുവതി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പട്ടികജാതിക്കാരനായ സുരേഷിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
തര്‍ക്കത്തിനിടയില്‍ സുരേഷിന് പരിക്കെറ്റിരുന്നു രക്തംവാര്‍ന്ന് വീട്ടിലേയ്ക്ക് മടങ്ങിയ സുരേഷ് പാരാതി കൊടുക്കുമോ എന്ന് ഭയന്ന്. യുവതി പോലീസിനെ സ്വാധീനിച്ച് യുവതിയുടെ കുട്ടികളെ സുരേഷ് ഉടുമുണ്ട് അഴിച്ച് കാട്ടിയെന്നാരോപിച്ച് മുന്‍കൂട്ടി പരാതി നല്‍കി കുടുക്കുകയായികരുന്നെന്നാണ് റുറല്‍ എസ്.പി.യ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
കാര്യമായ അന്വേഷണം നടത്താത്ത കുളത്തൂപ്പുഴ പോലീസ് പോക്സോകുറ്റം ചുമത്തി ജയിലടക്കുകയായിരുന്നെന്നും വീട്ടമ്മയുടെ പരാതിയിലുണ്ട്. ജീവിത പ്രയാസങ്ങള്‍ നേരിടുന്ന അനിതയും കുട്ടികളും ഭര്‍ത്താവ് ജയിലായതോടെ ദുരിതത്തിലായിരിക്കുകയാണ്. ആയല്‍വാസികള്‍ തമ്മിലുളള നിസാര തര്‍ക്കത്തിന്‍റെ പേരില്‍ പെറ്റികേസില്‍ തീര്‍ക്കേണ്ട പരാതി ശക്തമായ വകുപ്പുകള്‍ ചുമത്തി സുരേഷിനെ ജയിലടച്ചതിനു പിന്നില്‍ യുവതിയുടെ ഉന്നതങ്ങളിലെ ഇടപെടീലുണ്ടെന്നും വീട്ടമ്മ ആരോപിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.