ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ വിരമിക്കല്‍ ചടങ്ങും ഉപഹാരസമര്‍പ്പണവും സംഘടിപ്പിച്ചു

കൊല്ലം കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ വിരമിക്കല്‍ ചടങ്ങും ഉപഹാരസമര്‍പ്പണവും  സംഘടിപ്പിച്ചു
സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോ മെക്കാനിയ്ക്കല്‍ വീഭാഗത്തിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങും ഉപഹാരസമര്‍പ്പണവും സംഘടിപ്പിച്ചു. ദീര്‍ഘ നാളത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച അസിസ്റ്റന്‍റ് ഡിപ്പോ എന്‍ഞ്ചിനീയറായ ജി.എസ്.വിജയന്‍,ഡ്രൈവര്‍മാരായ കെ.രാജു,ജി.വേണുഗോപാല്‍,എന്‍.നടരാജന്‍,കെ.ബാഹുലേയന്‍,എ.ഷൂജ, കെ.പി.ആന്‍റണി എന്നിവര്‍ക്കാണ് യാത്ര അയപ്പ് നല്‍കി ആദരിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്‍റ് വര്‍ക്ക് മാനേജര്‍ ആര്‍.ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അര്‍പ്പണ മനോഭാവമുളള ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്നും വിട്ടുപോകുന്നത് കെ.എസ്.ആര്‍.ടി.സിയ്ക്ക് തീരാനഷ്ടമാണെന്ന് ഉദ്ഘാടനവേളയില്‍ ഹരികൃഷ്ണന്‍ പറഞ്ഞു.
യോഗത്തില്‍ ഡിപ്പോ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ്ജ് സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു വിവിധ യൂണിയന്‍ പ്രതിനിധികളായ എസ്.മുരളി, ജിജികുമാര്‍, അനില്‍, സുരേഷ്ബാബു,വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്‍റ് ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.