ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തുപ്പുഴ കുഴവിയോട് കുടിവെളളപദ്ധതി സംരക്ഷണമില്ലാതെ തകര്‍ന്നടിഞ്ഞ് നശിക്കുന്നു

കൊല്ലം കുളത്തുപ്പുഴ കുഴവിയോട് കുടിവെളളപദ്ധതി സംരക്ഷണമില്ലാതെ തകര്‍ന്നടിഞ്ഞ് നശിക്കുന്നു. ജലനിധി പദ്ധതി പ്രകാരം ലക്ഷങ്ങള്‍ മുടക്കി പണി കഴിപ്പിച്ച കിണറും പമ്പ് ഹൌസുമാണ് നാശത്തിലായത്.
അമ്പത് ലക്ഷം മുടക്കി കുളത്തൂപ്പുഴ കുടിവെളള പദ്ധതി പ്രകാരം മറ്റൊരു പദ്ധതി ഒരുക്കി എന്നാല്‍ ആദിവാസി ഊരില്‍ ഇനിയും ജലമെത്തിയിട്ടില്ല.
പദ്ധതികള്‍ ഏറെ ഉണ്ടെങ്കിലും വേനല്‍ക്കാലമായാല്‍ കടമാന്‍കോട് കുഴവിയോട് ആദിവാസി ഊരിലെ ജനങ്ങല്‍ ദാഹനീരിനായി നെട്ടോട്ടമോടണം. ഇവരുടെ കുടിവെളള ക്ഷാമത്തിന് പരിഹാരം തേടുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകബാങ്ക് സഹായത്തോടെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുഴവിയോട് കുടിവെളള പദ്ധതി ഒരുക്കിനല്‍കിയത്.
അന്ന് ഉണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിർത്തലാക്കിയതാണ് ജലനിധിപദ്ധതി നടപ്പിലാക്കിയത്. നടത്തിപ്പ് ചുമതലയും മേല്‍നോട്ടവുമെല്ലാം ഊരുജനങ്ങള്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താന്‍ ഈ പാവങ്ങള്‍ക്ക് പണം മുടക്കാന്‍ കഴിയാതെ വന്നതോടെ ജലവിതരണം മന്ദഗതിയാലാവുകയും പദ്ധതിയുടെ പ്രവര്‍ത്തനം തടസപ്പെടുകയുമായിരുന്നു. പദ്ധതി പ്രകാരം വിതരണം ചെയ്ത ജലം ഓരു നിറഞ്ഞ് ഗുണ നിലവാരമില്ലാതായതോടെയാണ്  നാട്ടുകാർ പദ്ധതിയെ കൈയ്യൊഴിയാന്‍ ഇടയാക്കിയത്.
ജിയോളജിസ്റ്റിന്‍റെ പരിശോധനാ പിഴവാണ് ശുദ്ധജലം കിട്ടാത്ത സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ ഇടയാക്കിയതെന്നാണ് ഗുണഭോക്താക്കള്‍ ആരോപിക്കുന്നത്. ശുദ്ധജലം നല്‍കാന്‍ കഴിയാത്തതാണ് നാട്ടുകാര്‍ പണം മുടക്കാന്‍ തയ്യാറാകാത്തത്.
വൈദ്യുതികുടിശ്ശിക അടക്കാൻ നിർവ്വാഹമില്ലാതെ കണക്ഷന്‍ വിശ്ചേദിച്ചതോടെയാണ് നാട്ടുകാര്‍  ദുരിതത്തിലുമായി. ഇതോടെ ജലനിധിപദ്ധതിക്കായി ചിലവഴിച്ച ലക്ഷങ്ങൾ പാഴാവുകയുംചെയ്തു. കടമാൻകോട് ഗ്രാമത്തിൽ പൂർണ്ണമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസികള്‍ക്കായി അമ്പത് ലക്ഷം മുടക്കി കുളത്തൂപ്പുഴ കുടിവെളള പദ്ധതിപ്രകാരം പുതിയപദ്ധതി ഒരുക്കിയെങ്കിലും എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനം ലഭിച്ചതുമില്ല.
ഇനിയും ഒട്ടേറെ പ്രദേശത്ത് പദ്ധതി എത്താനുണ്ട്.ജലനിധിയും വാട്ടർഅതോറിറ്റിയും നടപ്പിലാക്കിയ പദ്ധതികളുടെ കിണറുകളും പമ്പ് ഹൗസും കാടുമൂടി പ്രദേശത്ത് നശിക്കുകയാണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.