*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴ ലൈഫ് പദ്ധതിയെ ആശ്രയിച്ച് വീടെന്ന സ്വപ്നവുമായി കാത്തിരുന്ന കുടുംബത്തെ അധികൃതര്‍ കൈയ്യൊഴിഞ്ഞു

ൊല്ലം കുളത്തൂപ്പുഴ ലൈഫ് പദ്ധതിയെ ആശ്രയിച്ച് വീടെന്ന സ്വപ്നവുമായി കാത്തിരുന്ന കുടുംബത്തെ അധികൃതര്‍ കൈയ്യൊഴിഞ്ഞു
പേരിനൊരു വീട് മഴയില്‍ കുതിര്‍ന്ന് വീണതോടെ  ദുരിതത്തിലും
വീട് കാലപ്പഴക്കം ചെന്ന് നിലംപതിക്കാറായ അവസ്ഥയിലായതോടെ ലൈഫ്‌ പദ്ധതി പ്രകാരം വീടെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന കുടുംബത്തെ അധികൃതര്‍ തഴഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ വീടിന്‍റെ ഭിത്തിയും തകര്‍ന്നു വീണതോടെ ദുരിതത്തിലുമായി.
കുളത്തൂപ്പുഴ സാംനഗര്‍ നൌഫല്‍ മന്‍സിലില്‍ ഷൈന-നൌഫല്‍ ദമ്പതികളുടെ വീടാണ് ബുധനാഴ്ച പ്രദേശത്തുണ്ടായ ശക്തമായ മഴയില്‍ കുതിര്‍ന്ന് നിലംപതിച്ചത്. നൌഫലും കുടുംബവും സംഭവ സമയം വീടിനു പുറത്തായിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.കാലപ്പഴക്കം ചെന്ന് തകരാറിലായ വീട്ടില്‍ ഏറെനാളായ് ദുരിതവും പേറി കഴിയുന്നതിനിടയിലാണ് ഇപ്പോള്‍ മഴ നാശം വിതച്ചിരിക്കുന്നത്.
മണ്‍കട്ടകെട്ടി ഓടുമേഞ്ഞ വീടിന്‍റെ മേല്‍ക്കൂര തകരാരിലായി ചോര്‍ന്നൊലിച്ച് ഭിത്തികളെല്ലാം മഴയില്‍ കുതിര്‍ന്ന് പൊട്ടി വിളളലുകള്‍ വീണ് അപകടാവസ്ഥയില്‍ കഴിയുന്നതിനിടയില്‍ ഇപ്പോള്‍ ഭിത്തിയുടെ ഭാഗങ്ങള്‍  തകര്‍ന്ന് നിലം പതിച്ചിരിക്കുന്നത് ഇവരെ ഏറെ കഷ്ടത്തിലാക്കിയിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ പരിഗണിക്കാതെ ഒഴിവാക്കുകയായിരുന്നതായി ഷൈന പറയുന്നു.
വീട്ടിനുളളില്‍ അന്തി ഉറങ്ങാന്‍ നിര്‍വ്വാഹമില്ലാതെ വന്നതോടെ അഞ്ചിലും,രണ്ടിലും പഠിക്കുന്ന രണ്ട് കുട്ടികളെ ബന്ധു വീട്ടിലാക്കി നെഞ്ചിടിപ്പോടെയാണ് മാതാപിതാക്കള്‍ വീട്ടിനുള്ളില്‍ കഴിച്ച് കൂട്ടുന്നത്.
മഴ തുടരുന്നതിനാല്‍ വീടിന്‍റെ മറ്റ് ഭാഗങ്ങല്‍കൂടി തകരുമെന്ന് ഭയന്ന് പ്ലാസ്റ്റിക് കവറുകള്‍ കെട്ടി മറച്ചാണ് ഇപ്പോള്‍ താല്ക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരായ ഈ ദരിദ്ര കുടുംബത്തിന് തല ചായ്ക്കാനായി മറ്റൊരു സൌകര്യമൊരുക്കാന്‍ നിര്‍വ്വാഹവുമില്ല. തങ്ങളോടൊപ്പം അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും അധികൃതര്‍ വീട് അനുവദിച്ച് നല്‍കിയപ്പോള്‍ കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതരും വാര്‍ഡ് മെമ്പറും തങ്ങളെ തഴയുകയായിരുന്നന്നാണ് ഈ കുടുംബം പറയുന്നത്.
നഷ്ടം കണക്കാക്കി ദുരിതാശ്വാസ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കള്‍കരിക്കം വില്ലേജ് ആഫീസില്‍ പരാതിയുമായി പോയങ്കിലും ലോക്ഡൌണ്‍ മൂലമുളള നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആഫീസ് തുറക്കാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞതുമില്ലന്നും നൌഫല്‍ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.