കൊല്ലം കുളത്തൂപ്പുഴ നിര്‍ത്തിയിട്ടിരുന്ന കണ്ടെയിനര്‍ ലോറിയില്‍ ടെംമ്പോ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക് വഴിയിരുകില്‍ നിര്‍ത്തിയിട്ടിരുന്ന മിനി കണ്ടെയിനര്‍ ലോറിയില്‍ ടെംമ്പോ ഇടിച്ചു കയറി ഡ്രൈവര്‍ക്ക് പരിക്ക്.
തമിഴ്നാട് ആലംകുളം സ്വദേശി ശരത്തിനാണ് നിസാര പരിക്കേറ്റത്. അന്തര്‍ സംസ്ഥാന തിരുവനന്തപുരം ചെങ്കോട്ട പാതയില്‍ ഡാലിജംഗ്ഷനു സമീപത്തായിരുന്നു അപകടം. തിരുവനന്തപുരത്ത് ശീതീകരിച്ച കണ്ടെയ്നര്‍ ലോറിയില്‍ കോഴി ഇറച്ചി എത്തിച്ച് തമിഴ്നാട്ടിലേക്ക് മടങ്ങവേ ജീവനക്കാര്‍ ദാഹജലം ശേഖരിക്കുന്നതിനായ് വഴിയരുകില്‍ വാഹനം നിര്‍ത്തിയപ്പോള്‍ പുറകെ വന്ന മിനി ലോറി ഇടിച്ചു കയറിയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ലോറി പാതയോരത്തെ ഇലവന്‍ കെ.വി വൈദ്യുത തൂണും സമീപ വാസിയുടെ മതിലും ഇടിച്ച് തകര്‍ത്ത് പാതയോരത്തെ ഓടയിലേക്ക് ചരിയുകയായിരുന്നു. മിനി ലോറി തമിഴ്നാട് ആലംകോട്ട് നിന്നും പച്ചക്കറി കയറ്റി തിരുവനന്തപുരത്ത് എത്തിച്ച് തിരികെ മടങ്ങവെ ശനിയാഴ്ച ഉച്ചയോടു കൂടിയായിരുന്നു അപകടം അമിത വേഗതയിലെത്തിയ ടെംമ്പോ വളവില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പ്പെടുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചോഴിയക്കോട് ജംഗ്ഷന് സമീപം വാഹനം അപകടത്തില്‍പെട്ട് മറിഞ്ഞ് വഴി യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. മലയോര ഹൈവേ ടാറിംഗ് പണി ഭാഗികമായി പൂര്‍ത്തിയായായതോടെ വാഹനങ്ങള്‍ ശരവേഗത്തിലാണ് പാതയിലൂടെ പായുന്നത്. യാതൊരു നിയന്ത്രണങ്ങളും പാതയില്‍ ഒരിടത്തും ഹൈവേ നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടില്ല.
അപകട സൂചനാബോഡുകളുമില്ല. പലഭാഗത്തും മറുവശത്ത് നിന്നും വാഹനം വരുന്നത് കാണാനാകാത്ത വളവുകളും അതിനാല്‍ പാതയില്‍ അപകടം തടര്‍ക്കഥയാണ്. സംഭവ സമയം അതുവഴിയെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാബീവി,വൈസ്പ്രസിഡന്‍റ് സാബുഎബ്രഹാം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനുനേതൃത്വത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ