കൊല്ലം എരൂരില്‍ മത്സ്യവ്യാപാരിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു കുളത്തൂപ്പുഴ പഞ്ചായത്ത് വക പൊതുചന്ത പോലീസ് അടപ്പിച്ചു.കാര്‍ഷിക വിപണിയ്ക്കും നിയന്ത്രണം.
ഏരൂരിലെ മത്സ്യവ്യാപാരിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ ഇയാളുടെ സമ്പര്‍ക്കം തിരിച്ചറിഞ്ഞ് പഞ്ചായത്ത് വക കുളത്തൂപ്പുഴ പൊതു ചന്ത പോലീസ് അടപ്പിച്ചു.
ജില്ലയിലെ ചന്തകള്‍ അടച്ച് പൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാകളക്ടറുടെ ഉത്തരവ് വന്നതോടെയാണ് പോലീസിന്‍റെ അടിയന്തിര നടപടി. സാമൂഹ്യ അകലം പാലിയ്ക്കാതെ വന്‍തോതില്‍ പൊതുജനങ്ങല്‍ നിരത്ത് കയ്യടക്കി ദിനവും എത്തുന്നത് നിയന്ത്രിക്കുന്നതിനും പോലീസ് ആലോചിക്കുന്നുണ്ട്.
മത്സ്യവ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നിയന്ത്രണങ്ങള്‍ അറിയാതെ കുളത്തൂപ്പുഴ കാര്‍ഷിക വിപണിയില്‍ കാര്‍ഷിക വിളകളുമായെത്തിയ കര്‍ഷകരുടെ ഒത്തുചേരല്‍ പോലീസിന് തലവേദനയായി. റോസുമല,വില്ലുമല,ചണ്ണമല,ഏഴംകുളം,വെള്ളില, തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ഒട്ടേറെ കര്‍ഷകരാണ് പുലര്‍ച്ചെ വിപണിയില്‍ കാര്‍ഷിക വിളകള്‍ വിറ്റഴിയ്ക്കാന്‍ എത്തിയത്. സംഭവം അറിഞ്ഞെത്തിയ കുളത്തൂപ്പുഴ പോലീസ് എസ്.ഐ. എന്‍.അശോകന്‍ കാര്‍ഷിക വിളകളുടെ ലേലനടപടികള്‍ നിയന്ത്രിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പലിക്കണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും സാമൂഹ്യ അകലം ഉറപ്പാക്കുകയും ചെയ്തു.
അതേസമയം മത്സ്യവ്യാപാരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന ഒട്ടേറെ പേരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പരിശോധന നടത്തി വന്ന ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നെന്നും.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്രവപരിശോധന ഉടന്‍ നടത്തി പ്രദേശവാസികളുടെ ആശങ്ക ഒഴിവാക്കുമെന്നും കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ