കുളത്തൂപ്പുഴയിലെ ബാര്‍ഹോട്ടലില്‍ ജനതിരക്ക് ഏറുന്നു നിയന്ത്രിക്കാന്‍ സംവിധാനമില്ല നാട്ടുകാരുടെ പ്രതിഷേധം.
യാതൊരു നിയന്ത്രണവുമില്ലാതെ കുളത്തൂപ്പുഴ ബാറില്‍ മദ്യം വാങ്ങാന്‍ ആളുകളെത്തി ജനതിരക്ക് ഏറാന്‍ ഇടയാക്കിയിട്ടും നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കുന്നു. കുളത്തൂപ്പുഴ പൂര്‍ണ്ണമായി അടക്കുമെന്ന് മുന്നില്‍ കണ്ടായിരുന്നു ആളുകള്‍ കൂട്ടത്തോടെ എത്തി മദ്യം വാങ്ങി കൂട്ടിയത്. ആപ്പ് വച്ച് നിയന്ത്രിച്ചിരുന്ന മദ്യവിതരണമിതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കെല്ലാം തോന്നും പടിയാണ് മദ്യം നല്‍കിയത്.
പണംമുടക്കിയാല്‍ ആര്‍ക്ക് വേണമെങ്കിലും എത്ര അളവിലും ഇവിടെ നിന്ന് മദ്യം വാങ്ങാന്‍ കഴിയുമെന്നതിനാലാണ് ബാറില്‍ ജനത്തിരക്കേറാന് ഇടയാക്കുന്നത്. സമീപത്തെ വിദേശ മദ്യശാലകള്‍ അടച്ചതോടെ ജനങ്ങള്‍ കൂട്ടത്തോടെയാണ് ഇവിടെ നിന്നും മദ്യം ശേഖരിക്കുവാനെത്തുന്നത്. മദ്യം വാങ്ങാന്‍ ഇവിടെ ആപ്പ് നിര്‍ബന്ധമില്ലാത്തതിനാല്‍ കൂടുതല്‍ പണം നല്‍കിയാണ് കൂടുതല്‍ അളവില്‍ മദ്യം ശേഖരിക്കുന്നത്. ഇത് പുറത്ത് വിലകൂട്ടി വിറ്റ് കാശുപിടുങ്ങുന്ന സംഘങ്ങളും ഇക്കൂട്ടത്തിലെത്തുന്നുണ്ട്. തിരുവനന്തപുരം ചെങ്കോട്ടപാതയില്‍ ഇ.എസ്.എം കോളനിജംഗ്ഷന് സമീപം റോഡില്‍ വാഹനം കൊണ്ട് നിറഞ്ഞ് ജനത്തിരക്കേറിയപ്പോള് ചിലസമയങ്ങളില്‍ അന്തര്‍സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെടാനും ഇടയാക്കി. അനേകം വാഹനങ്ങള്‍ ഒരേസമയം എത്തി ജനങ്ങള്‍ കൂട്ടത്തോടെ ബാറും പരിസരവും കയ്യടക്കിടതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. മദ്യംവാങ്ങാനെത്തുന്നവര് സാമൂഹ്യ അകലം പാലിക്കാതെ ഒത്തുചേരുന്നത് കോവിഡ് രോഗവ്യാപനത്തിനിടയാക്കുമെന്നാരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.ഇതേതുടര്‍ന്ന് ആപ്പില്ലാതെ മദ്യം വാങ്ങാനെത്തിയവര്‍ക്കു കുളത്തൂപ്പുഴ പോലീസ് എസ്.ഐ.ഇടപെട്ട് പെറ്റികേസ് ചുമത്തി തുക ഈടാക്കിയെങ്കിലും പോലിസ് പോയികഴിഞ്ഞപ്പോള്‍ തിരക്ക് വീണ്ടും ഏറുകയായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ