ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ അര്‍ബുദരോഗം ബാധിച്ച കുടുംബം സുമനസുകളുടെ കാരുണ്യത്തിനായി കണ്ണീരോടെ കാത്തിരിക്കുന്നു.

കൊല്ലം കുളത്തൂപ്പുഴ അര്‍ബുദരോഗം ബാധിച്ച കുടുംബം സുമനസുകളുടെ കാരുണ്യത്തിനായി കണ്ണീരോടെ കാത്തിരിക്കുന്നു.
കാര്‍ന്ന് തിന്നുന്ന അര്‍ബുദരോഗം ഒരു കുടുംബത്തെ മുഴുവന്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുളത്തൂപ്പുഴ ചോഴിയക്കോട് സനീര്‍ മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍, ഭാര്യ നസീറ ബീവി,എന്നിവരാണ്. അര്‍ബുദരോഗത്തിന്‍റെ പിടിയിലകപ്പെട്ട് ദുരിതവും പേറി കഴിയുന്നത്.കൂലിപ്പണിക്കാരനായ സക്കീര്‍ ഹുസൈന്‍റെ തുശ്ചമായ വരുമാത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ട് ആണ്‍മക്കളോടൊപ്പം സന്തോഷത്തോടെ കഴിയുന്നതിനിടയിലാണ് നാല് വര്‍ഷം മുമ്പ് അര്‍ബുദ രൂപത്തില്‍ ഇവരുടെ കുടുംബത്തില്‍ ദുരന്തം പടികടന്നെത്തുന്നത്. നസീറയ്ക്കാണ് ആദ്യം രോഗം പിടിപെടുന്നത്.ഉളളതെല്ലാം വിറ്റു പെറുക്കി ആവോളം ചികിത്സിച്ച് രോഗ നിയന്ത്രണ വിധേയമാക്കി ജീവിധത്തിലേയ്ക്ക് തിരിച്ച് വരുന്നതിനിടയിലില്‍ സക്കീര്‍ ഹുസൈനും അടുത്തിടെ രോഗം സ്ഥിതീകരിക്കുകയായിരുന്നു.
നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്താല്‍ ഒട്ടേറെ റേഡിയേഷനും ചികിത്സയ്ക്കും ഒടുവില്‍ രോഗം ഭേദമായി വീണ്ടും സന്തോഷം പങ്കുവച്ച് കഴിയുന്നതിനിടയില്‍ നസീറയ്ക്കിപ്പോള്‍ ശരീരത്തിന്‍റെ മറ്റൊരു ഭാഗത്തായി രോഗം വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നത് ഇത് വീണ്ടും ഇവരുടെ കുടുംബത്തിന് തീരാദുരിതമായിരിക്കുകയാണിപ്പോള്‍ ഉടന്‍ തന്നെ കീമോതെറാപ്പി ആരംഭിക്കേണ്ടതുണ്ട് ഇതിനായ് ഇരുപതിനായിരം രൂപ കെട്ടിവയ്ക്കാന്‍ പോലും ഈ പാവങ്ങള്‍ക്ക് നിര്‍വ്വാഹമില്ല.
ലക്ഷങ്ങള്‍ ചികിത്സാ ചിലവു വരുമെന്ന് ഡോക്ടര്‍ വിധിയെഴുതിയപ്പോള്‍ തുടര്‍ ചികിത്സയ്ക്ക് വഴി കണ്ടെത്താനാകാതെ സുമനസുകളെ കാരുണ്യത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണീ നിര്‍ദ്ധന കുടുംബം.
സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചികിത്സാ സഹായ സമിതിയുടെ സഹായത്താല്‍ ഇവരുടെ ചികിത്സയ്ക്കായി തുക കണ്ടെത്താനുളള പെടാപാടിലാണ് നാട്ടുകാര്‍. ഇതിനായി ഗ്രാമീണ്‍ബാങ്ക് കുളത്തൂപ്പുഴ ശാഖയില്‍ അക്കൌണ്ട് തുറന്നു നമ്പര്‍
A/c No: 406 771 010 54734 ഐ.എഫ്.സി.കോഡ് KLGB0040677, ഫോണ്‍:99466 17194
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.