കൊല്ലം കുളത്തൂപ്പുഴയില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു.ഈ മാസം 30 ന് മുമ്പ് പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് രോഗികളെ മാറ്റി പാര്‍പ്പിക്കാന്‍ ആവശ്യമായ ,സൌകര്യം ഒരുക്കുന്നതിനായി കുളത്തൂപ്പുഴയില്‍ കോവിഡ് ഫസ്റ്റ് ലെെന്‍ സെന്‍റര്‍ സജ്ജമാകുന്നു.
ചോഴിയക്കോട് അരിപ്പ പട്ടികവര്‍ഗ്ഗ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ സജ്ജമാകുന്ന കേന്ദ്രത്തില്‍ നൂറ് രോഗികളെ പാര്‍പ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ കിടക്കകളും,ഇവിടെ താമസിച്ച് ഇവരെ പരിചരിക്കുന്നതി ഇരുപത് പേര്‍ക്ക് താമസിക്കാന്‍ സൌകര്യപ്രഥമായ സ്റ്റാഫ് കോര്‍ട്ടേഴ്സുകള്‍,ഫാര്‍മസി,നേഴ്സിംഗ് റൂം,വിശ്രമ മുറി,മിനി ലാബ്,സ്റ്റോര്‍റൂം ഭക്ഷണശാല,ആവശ്യമായ ശുചിമുറികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കുന്നത്.
മുമ്പ് കോറോണ കെയര്‍ സെന്‍ററായി ഈ കെട്ടിടം എറ്റെടുക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. അന്ന് അത്യാവശ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
എന്നാല്‍ കെട്ടിടം മോടി പിടിപ്പിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കിയാണ് പ്രാഥമിക ചികിത്സാകേന്ദ്രം ഒരുക്കുന്നത്.
പെയിന്‍റിംഗ്,വൈദ്യുതീകരം,ജലസേചനമൊരുക്കള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങല്‍ ഇപ്പോള്‍ തിടുക്കത്തില്‍ നടത്തി വരികയാണ് കുളത്തൂപ്പുഴ പഞ്ചായത്ത് ജാഗ്രതാസമിതിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത് ഈ മാസം 30 ന് മുമ്പ് ചികിത്സാകേന്ദം പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
മെസിക്കൽ ആഫീസർ പ്രകാശ്,ജെ.എച്ച്.ഐ പ്രദീപ് കുമാർ, സെക്രട്ടറി കെ.എസ് രമേശ്, വില്ലേജ് ആഫീസർ ജയദേവൻ, പഞ്ചായത്ത് അംഗങ്ങളായ പങ്കജാക്ഷൻ, ലാലിതോമസ് തുടങ്ങിയവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ