*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ പൈനാപ്പില്‍ തോട്ടത്തില്‍ നിരോധിച്ച കീടനാശിനി പ്രയോഗം തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍.

കൊല്ലം കുളത്തൂപ്പുഴയില്‍ പൈനാപ്പില്‍ തോട്ടത്തില്‍ നിരോധിച്ച കീടനാശിനി പ്രയോഗം തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. ചെറുപ്രാണികളുടെ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു. ആരോഗ്യപ്രശനങ്ങള്‍ക്ക് ഇടയാകുമെന്ന് ജനങ്ങള്‍ക്ക് ഭീതി.
നിരോധിച്ച കീടനാശിനികള്‍ പൈനാപ്പില്‍ തോട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ അനധികൃതമായി പ്രയോഗിക്കുന്നത് തോനീച്ചകര്‍ഷകര്‍ക്ക് ദുരിതമാകുന്നു. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുകരയിലെ ഒരുവ്യക്തിയുടെ റെബ്ബര്‍ പുരയിടത്തില്‍ ഇടവിളയായി വച്ച് പിടിപ്പിച്ച പൈനാപ്പിന്‍ തൈകള്‍ പൂവിട്ടുടന്‍ വ്യാപകമായി കീടനാശിനിതളിച്ചതാണ് ദുരിതമാകുന്നത്.
ഇതോടെ സമീപപ്രദേശങ്ങലിലെ തേനീച്ച കര്‍ഷകരുടെ തേനീച്ചകള്‍ മുഴുവന്‍ ചത്തൊടുങ്ങുകയാണ്. പൂവിട്ട പൈനാപ്പിളുകളുടെ പൂമ്പൊടിനൂകരാനെത്തുന്ന തേനീച്ചകള്‍ പൈനാപ്പില്‍ തോട്ടത്തില്‍ കൂട്ടത്തോടെ ചത്തുവീഴുകയായിരുന്നു. പൂമ്പൊടി നുകര്‍ന്ന തേനീച്ചകൂട്ടങ്ങളില്‍ ചിലത് കൂടുകളില്‍ തിരിച്ചെത്തി കൂട്ടിനളളിലും പുറത്തുമായി ചത്തുവീണു. തേനീച്ചകള്‍ കൂട്ടിലെത്തിക്കുന്ന പൂമ്പൊടികളും തേനീച്ചകളേയും സ്പര്‍ശിക്കുന്ന മറ്റ് ഈച്ചകളും മയങ്ങിവീഴാന്‍ തുടങ്ങിയപ്പോള്‍ തേനീച്ച കര്‍ഷകര്‍ കര്യമറിയാതെ അങ്കലാപ്പിലായ്.
ഒട്ടേറെ കൂടുകളിലെ ഈച്ചകള്‍ ചത്തൊടുങ്ങിയതോടെ ഈച്ചകള്‍ക്ക് അസുഖം ബാധിച്ചതാണെന്ന് കരുതിയെന്ന് കര്‍ഷകനായ കുമ്പംകുഴിയില്‍ വീട്ടില്‍ ലിന്‍സ് പറഞ്ഞു. ഇതോടെ പല തേനീച്ചപെട്ടികളും ഒഴിവാക്കി.തുടര്‍ന്ന് അന്വഷണം നടത്തിയപ്പോഴാണ് ഏറെ അകലെ പൈനാപ്പില്‍ കൃഷിയില്‍ മാരകമായ കീടനാശിനി പ്രയോഗം നടത്തിയതായി വിവരം ലഭിച്ചത്.തേനേച്ചയെ സപര്‍ശിച്ച കര്‍ഷകരുടെ ദേഹം ചൊറിഞ്ഞ് പൊട്ടുകയും ചെയ്തു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിട്ടുണ്ട്. റബ്ബര്‍ പുരയിട ഉടമ അന്ധ്രാസ്വദേശികള്‍ക്ക് റബ്ബര്‍തോട്ടം പാട്ടത്തിന് കൊടുത്താണ് ഇവിടെ പൈനാപ്പില്‍ കൃഷി നടത്തുന്നത്. അതിനാല്‍ തന്നെ നിരോധിച്ച എഡോസല്‍ഫാന്‍ അടക്കമുളള മാരകവിഷമുളള കീടനാശിനികള്‍ ചെക്ക് പോസ്റ്റ് കടന്ന് കേരളത്തിലേക്ക് ഇവര്‍ എത്തിക്കുന്നതായാണ് വിവരം ലഭിക്കുന്നത്. ഇത് പ്രയോഗിക്കുന്നത് ചെറുപ്രാണികളുടെ ആവാസ വ്യവസ്ഥയ്ക്ക് തന്നെ കോട്ടതട്ടുന്നു.തുമ്പിയും,ചിത്രശലഭങ്ങളും അടക്കം അനേകം ചെറുപ്രാണികളാണ് തോട്ടത്തിനുളളില്‍ ചത്തുവീഴുന്ന ദയനീയ കാഴ്ചകാണാം. ഇവമണ്ണില്‍ കലര്‍ന്ന് കുടിവെളള സ്രോതസുകള്‍ മലിനമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. സംഭവത്തെകുറിച്ച് ആരോഗ്യവകുപ്പിനും,കുളത്തൂപ്പുഴ കൃഷിആഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വഷണം നടത്തുന്നില്ലന്ന് മറ്റൊരു കര്‍ഷകനായ തുണ്ടുവിളവീട്ടില്‍ ബൈജുപറഞ്ഞു. കീടനാശിനി സംബന്ധിച്ച് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിലച്ചതും കീടനാശിനി ഉപയോഗത്തിന്‍റെ അപകടങ്ങള്‍ കാരണമായിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.