ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കുളത്തൂപ്പുഴയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരെ കോവിഡ് സെന്‍ററിലേയ്ക്ക് മാറ്റാനുളള നടപടി തുടങ്ങി.

കുളത്തൂപ്പുഴയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരെ കോവിഡ് സെന്‍ററിലേയ്ക്ക് മാറ്റാനുളള നടപടി തുടങ്ങി.
കോവിഡ് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശികളായ അഞ്ചു പേരെ കോവിഡ് സെന്‍ററിലേയക്ക് മാറ്റി പാര്‍പ്പിക്കാനുളള അടിയന്തിര നടപടിക്ക് ജില്ലാമെഡിക്കല്‍ വിഭാഗം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏരൂരിലെ മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന സാംനഗര്‍ സ്വദേശിയായ 2 പേരും, പതിനാറേക്കര്‍,അമ്പതേക്കര്‍, ഇ.എസ്.എം.കോളനി സ്വദേശികാളായ ഓരോരുത്തരേയുമാണ് കോവിഡ് സെന്‍ററിലേയ്ക്ക് മാറ്റിപാര്‍പ്പിക്കുന്നതിനായി തയ്യാറെടുപ്പ് നടത്താന്‍ ജില്ലാമെഡിക്കല്‍ കേന്ദ്രം അറിയിച്ചിട്ടുളളത്. ഇതില്‍ ഇ.എസ്.എം.കോളനിസ്വദേശി നിലമേലിലെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പട്ടിട്ടുളളതാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എരൂരിലെ മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ ആരോഗ്യവകുപ്പ് ഇടപെട്ട് ഇവരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരോടും കുടുംബ അംഗങ്ങളോട് അന്ന് തന്നെ  നിരീക്ഷണത്തിലാക്കുകയും ഇവരുടെ സ്രവസാമ്പുളുകള്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ ശേഖരിച്ച് പരിശോധനയക്ക് അയക്കുകയും ചെയ്തു. ചൊവ്വാഴ്ച പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചതായുളള വിവരം പുറത്ത് അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പഞ്ചായത്തുതല നിരീക്ഷണ സമിതി അടിയന്തിരമായി ബുധനാഴ്ച രാവിലെ  തന്നെ യോഗം വിളിച്ച് ചേര്‍ത്ത് പ്രദേശത്ത് ഏര്‍പ്പെടുത്തേണ്ടുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് അലോചിക്കുകയും അരിപ്പ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ ചികിത്സാസൌകര്യം ഒരുക്കുന്നതിനുളള നടപടി ആരംഭിച്ചതായും  ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്.രമേശ് അറിയിച്ചു.പൊതുജനങ്ങളോട് പുറത്തിറങ്ങരുതന്ന് ഉച്ചഭാഷിണിയിലൂടെ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പഞ്ചായത്ത് അതിര്‍ത്തികളില്‍ പോലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കത്തിലുളളവരുടേയും ബന്ധുക്കളുടെയും സ്രവപരിശോധനയ്ക്കുളള അവസരം കുളത്തൂപ്പുഴ പ്രാഥമിക കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ നടത്തും
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.