*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കുളത്തൂപ്പുഴയില്‍ മലയോര ഹൈവേ പാത കൈയ്യേറ്റം പൊതുമരാമത്ത് വകുപ്പ്‌ പരിശോധന നടത്തി.

കൊല്ലം കുളത്തൂപ്പുഴയില്‍ മലയോര ഹൈവേ പാത കൈയ്യേറ്റം പൊതുമരാമത്ത്  വകുപ്പ്‌ പരിശോധന നടത്തി. കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. മലയോര ഹൈവേ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് പിടിച്ചെടുത്ത് പാത നിര്‍മ്മാണം നടക്കുന്നതിനിടയില്‍ വ്യക്തികളിലൊരാള്‍ പാത കൈവശപ്പെടുത്താനുളള നീക്കം നടത്തിയത് അന്വേഷിക്കാന്‍ പൊതുമരാമത്ത് അധികൃതരെത്തി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി.
കുളത്തൂപ്പുഴ അഞ്ചല്‍ പാതയില്‍ പച്ചയില്‍ക്കട ജംഗ്ഷനു സമീപം ഹൈവൈ നിര്‍മ്മാണത്തിനായി ഒഴിച്ചിട്ട ഭാഗമാണ് സമീപ പുരയുട ഉടമ കൈവശപ്പെടുത്തി ചുറ്റുവേലി കെട്ടിത്തിരിച്ച് കൈവശപ്പെടുത്തുകയും വാഴകള്‍ നട്ടുപിടിപ്പിക്കുകയുമായിരുന്നു.
ഹൈവേ കൈയ്യേറ്റം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊതുമരാമത്ത് എസിസ്റ്റന്‍റ് ഇന്‍ഞ്ചിനീയര്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ ശനിയാഴ്ച പരിശോധനയ്ക്ക് എത്തുകയും സ്ഥലം അളന്ന് തിട്ടപെടുത്തുകയുമായിരുന്നു.
ഹൈവേ നിര്‍മ്മാണത്തിനായി നീക്കിയിട്ട ഭൂമിയാണ് കൈയ്യേറ്റക്കാരന്‍ കൈവശപ്പെടുത്തിയതെന്ന് ബോധ്യപെട്ടതോടെ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതേ സമയം സമീപത്തെ കടയുടെ ഇറക്ക് ഹൈവേയിലേക്ക് തളളി നില്‍ക്കുന്ന അവസ്ഥയിലാണെന്ന് കണ്ടെത്തുകയും ഇവരോട് ഇത് നീക്കംചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്  അധികൃതര്‍ അറിയിച്ചു. തങ്ങളുടെ വീടിനു മറവായിട്ടുളള ഈ ഇറക്ക് പൊളിച്ച് മാറ്റാത്തതിലുളള വിരോധമാണ് സമീപത്തെ സ്വകാര്യ വ്യക്തിയെ കൈയ്യേറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊതുമരാമത്ത് വിഭാഗത്തോടെ ഇയാള്‍ നല്‍കിയ വിശദീകരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.