ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാഭരണകൂടം ഊരിലേയ്ക്ക് പദ്ധതി ഫലം കണ്ടില്ല.ആദിവാസികോളനിക്കുളളിലെ വീടുകള്‍ക്ക്അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയില്ല

ജില്ലാഭരണകൂടം ഊരിലേയ്ക്ക് പദ്ധതി ഫലം കണ്ടില്ല.ആദിവാസി കോളനിക്കുളളിലെ വീടുകള്‍ക്ക് അപകട ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടിയില്ല വനവാസികള്‍ ദുരിതത്തില്‍.
ജില്ലയിലെ ആദിവാസി കോളനികളിലെ ദുരിതങ്ങള്‍ നേരില്‍കണ്ട് മനസിലാക്കി പരിഹാരം തേടുന്നതിനായി നടപ്പിലാക്കിയ ജില്ലാ ഭരണകൂടം ഊരിലേയ്ക്ക് പദ്ധതി വേണ്ടത്ര ഫലം കണ്ടില്ലെന്ന സൂചനയാണ് ഉത്തരവിട്ടിട്ടും വീടുകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനംവകുപ്പിന് കഴിയാത്തതെന്നാരോപിച്ച് വനവാസികള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാകളക്ടര്‍ ബി.അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കടമാന്‍കോട് ആദിവാസികോളനിക്കുളളില്‍ വച്ച് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തില്‍ ഊരുനിവാസികള്‍ക്ക് ഭീഷണിയായ മരംങ്ങള്‍ നീക്കം ചെയ്യാന്‍ വനംവകുപ്പിനോട് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ലാതായതോടെ വനവാസികള്‍ പ്രതിഷേധവുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുളളത്.വനവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് കൈവശരേഖകള്‍കൈമാറി ഇവര്‍ തലമുറകളായി അനുഭവാവകാശത്തില്‍ കഴിഞ്ഞ് വരുന്ന ഭൂമിയിലെ മരങ്ങള്‍ നീക്കം ചെയ്യാന്‍ അവകാശമില്ലന്ന് മാത്രമല്ല അനുമതി തേടിയിട്ടും മുറിച്ച് നീക്കാന്‍ വനവകുപ്പ് തയ്യാറാകാത്തതാണ് ആദിവസികളെ ചൊടുപ്പിക്കുന്നത്. അഞ്ചല്‍,കുളത്തൂപ്പുഴ,തെന്മല വനംറെയിഞ്ചുകളിലായ് വ്യാപിച്ചു കിടക്കുന്ന കടമാന്‍കോട്,കുഴവിയോട്,ചെറുകര,വില്ലുമല,കുളമ്പി,കല്ലുപച്ച,വട്ടകരിക്കം തുടങ്ങി ഒട്ടേറെ ആദിവാസികോളനികളിലായ് നൂറുകണക്കിന് മരങ്ങളാണ് ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ് ഇവരുടെ വീടിനു മുകളിലേയ്ക്ക് പടര്‍ന്ന് പന്തലിച്ച് അപകടഭീഷണിയായ് വളരുന്നത്. കാറ്റൊന്നു ആഞ്ഞുവീശിയാലോ മഴയൊന്നു ചാറിയാലെ ആദിവാസി കുടിലുകളില്‍ നെഞ്ചിടിപ്പോടെയാണ് തങ്ങളുടെ പൊന്നോമനകളേയും നെഞ്ചേറ്റി ഭീതിയോടെ ഇവര്‍ കഴിയുന്നത്. ഇവ മുറിച്ച് നീക്കിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ ലക്ഷങ്ങല്‍ വരുമാനവും പ്രദേശവാസികള്‍ക്ക് തൊഴില്‍ കിട്ടുമെന്ന പ്രത്യേകതയും മുന്നില്‍ കണ്ടാണ് മരംമുറിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്.
കാലപ്പഴക്കത്താല്‍ മരചുവടുകള്‍ പലതും ദ്രവിച്ച് മണ്ണൊലിച്ചുപോയി നിലപൊത്താറയ അവസ്ഥയിലും. അന്ന് അദാലത്തില്‍ പരാതിക്കാരായെത്തിയ കടമാന്‍കോട് ശോഭാലയത്തില്‍ ശോഭനകുമാരി,ഇന്ദിരവിലാസത്തില്‍ എന്‍.ഇന്ദിര,മുളിമൂട്ടില്‍വീട്ടില്‍ എസ്.ശ്യാമള,മാവിളവീട്ടില്‍ ദീപ എന്നിവരുടെ പരാതിയും ദുരിതവും നേരികേട്ടറിഞ്ഞ കളക്ടര്‍ അപ്പോള്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍നടപടിക്കായി ഉത്തരവിട്ടങ്കിലും ഇനിയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് ആദിവാസി കാണിക്കാര്‍ സംയുക്തസംഘം നേതാവ് വീരാത്മജന്‍ കാണി പറയുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.