കൊല്ലം കുളത്തൂപ്പുഴയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സൌരോര്‍ജ്ജ വേലികള്‍ സംരക്ഷണമില്ലാതെ നശിക്കുമ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാതെ കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ നിര്‍മ്മാണവുമായി വീണ്ടും വനംവകുപ്പ്.
ജനവാസ മേഖലയില്‍ നിന്നും കാട്ടാനകളെ തുരത്തുന്നതിനായി വനവകുപ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സൌരോര്‍ജ്ജ് വേലികള്‍ സംരക്ഷണമില്ലാതെ നശിക്കുമ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാതെ കിലോമീറ്റര്‍ ദൂരത്ത് വീണ്ടും സോളാര്‍ വേലി നിര്‍മ്മിച്ച വനം വകുപ്പിന്‍റെ നീക്കത്തിനെതിരെ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം കടുക്കുന്നു.
അഞ്ചല്‍ വനം റെയിഞ്ചില്‍ മൈലമൂട് സെക്ഷനില്‍ തിരുവനന്തപുരം ചെങ്കോട്ട പാതയോരത്ത് ആനവട്ടം ചിറമുതല്‍ മൈലമൂട് വരെയുളള ഭാഗത്താണ് വനംവകുപ്പ് അനാവശ്യമായി വന്‍തുക ചിലവഴിച്ച് സൌരോര്‍ജ്ജ വേലി നിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഈവേലി കൊണ്ട് പൊതുജനങ്ങള്‍ക്ക് യാതൊരു പ്രയോജനമില്ലാത്തതാണ് നാട്ടുകാരുടെ മുറുമുറുപ്പിനിടയാക്കുന്നത്. സമീപത്ത് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സോളാര്‍ വേലികള്‍ കടത്തി വിടാനായി സ്ഥാപിച്ച തൂണും കമ്പിലൈനും തകര്‍ന്നടിഞ്ഞ് കിടക്കുമ്പോഴാണ് അനാവശ്യമായിട്ട് ഇപ്പോള്‍ പണം ചിലവഴിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുളത്തൂപ്പുഴ ആറിന്‍റെ മറുകരയിലായുളള പാതയോരങ്ങളിലെ കുട്ടിവനങ്ങളില്‍ പൊതുജനത്തിന് ശല്യമാകുന്ന യാതൊരു കാട്ടാന ശല്യവും ഈഭാഗങ്ങളില്ല എന്നാല്‍ അക്കരയിയില്‍ ജനവാസ മേഖലയായ ഡാലിക്കരിക്കവും മറ്റും കാട്ടാന ഭീതിയിലുമാണ്.
ഇവിടെ സ്ഥാപിച്ച സൌരോര്‍ജ്ജ വേലികളെല്ലാം തകര്‍ന്നടിഞ്ഞ് നാമാവശേഷമായിട്ട് നാളുകളേറെയായി ഇവ അറ്റകുറ് റപണി നടത്തി വൈദ്യുതി പ്രവാഹം കടത്തി വിടാന്‍ കഴിയാത്ത വനംവകുപ്പ് ഇപ്പോള്‍ കാട്ടുന്നത് പ്രഹസനവും പണം തട്ടാനുളള മാര്‍ഗ്ഗവുമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പുതിയവേലി നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ മരചില്ലകല്‍ ഒടിഞ്ഞ് വീണ് പലഭാഗത്തും തകര്‍ന്നിട്ടുണ്ട് ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. വളളിപടര്‍പ്പുകള്‍ പടര്‍ന്ന് പിടിക്കുന്നത് ഒഴിവാക്കാന്‍ സംരക്ഷകരെ നിയമിക്കാതെ കമ്പിനാട്ടി പോകുന്നവര്‍ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്തതാണ് ഇവയുടെ തകര്‍ച്ചക്ക് ഇടയാക്കുന്നതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഇന്നുവരെ ഇതിലൂടെ അല്‍പ്പം പോലും വൈദ്യുതപ്രവാഹം കടത്തിവിടാന്‍ വനംവകുപ്പിന് കഴിയാത്തത് ഏറെ കഷ്ടം തന്നെ. സൌരോര്‍ജ്ജ വേലിസ്ഥാപിക്കാനായി അടുത്തിടെ വനംവകുപ്പ് ചിലവഴിച്ച തുകയും ഇവസ്ഥാപിച്ച സ്ഥലത്തെകുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തറിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ