ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുഴു പട്ടിണിമൂലം കൂട്ട ആത്മഹത്യയുടെ വക്കിലാണ് മാമ്പഴത്തറ ഇരുട്ടുതറ ആധിവാസി കോളനി

നിവാസികൾ.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിച്ചിരുന്ന തൊഴിലിൽ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവർക്ക് ആശ്രയം. കൊറോണ വ്യാപനം മുന്നിൽ കണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തികളിൽ നിന്ന് അറുപത് വയസ്സിന് മുകളിൽ പ്രായം ഉള്ളവരെ സർക്കാർ മാറ്റി നിർത്തിയതോടെ ഈ കോളനിയിലെ അന്തേവാസികളിൽപ്പെട്ട  ഒട്ടുമിക്ക പേരുടെയും തൊഴിൽ നഷ്ട്ടമാകുകയും വരുമാന മാർഗ്ഗം നിലയ്ക്കുകയും ചെയ്തു.ഇതോടെ ആദിവാസി കോളനിയിലെ കുടുബങ്ങളിലെ അടുപ്പുകൾ പുകയാതെ ആയി. ഭർത്താക്കൻമാർ മരണപ്പെട്ടതും ഉപേക്ഷിച്ചിട്ടു പോയതുമായ കുടുബങ്ങളിലെ വിധവകളായ സ്ത്രീകൾ  കൊച്ചു കുട്ടികളുമായി മുഴു പട്ടിണിയിൽ ആയിരിക്കുകയാണ് ഇപ്പോൾ.ഇത്തരത്തിൽ തൊണ്ണൂറോളം കുടുബങ്ങളിലെ വിധവകളാണ് ഗൃഹനാഥൻമാർ ഇല്ലാത്ത സാഹചര്യത്തിൽ കുട്ടികളുമായി കോളനിയിൽ കഴിയുന്നത്.  വനമേഖലയാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ  പുരയിടങ്ങളിൽ കൃഷി നടത്തി അതിൽ നിന്ന് കിട്ടുന്ന ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് വിശപ്പ് അകറ്റാനും സാധിക്കില്ല.വിളകൾ വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തി നശിപ്പിക്കുകയാണ് പതിവ്.ഇതോടെ പുരയിടങ്ങളിൽ ഭക്ഷണത്തിന് ആവശ്യമായ വിളകൾ ഉത്പാദിപ്പിച്ച് ഭക്ഷണം പാകം ചെയ്യ്ത് കഴിക്കാം എന്ന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. രാത്രി എന്നോ പകൽ എന്നോ വത്യാസമില്ലാതെ ആനയും പുലിയും ഉൾപ്പടെ ഉള്ള വന്യമൃഗങ്ങൾ കോളനി പരിസരങ്ങളിൽ എത്തുന്നത് പട്ടിണിക്ക് പുറമെ കോളനിവാസികളുടെ ജീവന് തന്നെ ഭീക്ഷണിയായി മാറുന്നു. അടിയന്തരമായി വിഷയത്തിൽ സർക്കാർ ഇടപെട്ട് സർക്കാർ സഹായങ്ങൾ ഇവർക്ക് എത്തിച്ച് നൽകാൻ തയ്യാറായില്ല എങ്കിൽ സംസ്ഥാനത്ത് ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടെയും പട്ടിണി മൂലമുള്ള കൂട്ടമരണമോ ആത്മഹത്യയോ കാണേണ്ടി വരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.