പുനലൂർ നഗരസഭയിലെ റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടം ഉപരോധിച്ചു.
പുനലൂർ നഗരസഭയുടെ മാലിന്യ സംസ്ക്കരണത്തിനായുള്ള റിംഗ് കമ്പോസ്റ്റ് സ്ഥാപിക്കൽ പദ്ധതിയുടെ നടത്തിപ്പിൽ ലക്ഷങ്ങളുടെ തട്ടിപ്പെന്ന് നടന്നതായാണ് പരാതി.
2.62 കോടി രൂപയുടെ അടങ്കലുള്ള പദ്ധതിക്ക് 2018 ഒക്ടോബറിലാണ് അംഗീകാരം ലഭിച്ചത്. 10500 വീടുകളിൽ റിംഗ് സ്ഥാപിച്ചു നൽകുകയായിരുന്നു പദ്ധതി. നഗരസഭയുടെ പദ്ധതി വിഹിതത്തോടൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം കൂടി ചേർത്തായിരുന്ന പദ്ധതിക്ക് തുക കണ്ടെത്തിയത്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുവാൻ ഉതകുന്നതാണ് റിംഗ് കമ്പോസ്റ്റെന്നതിനാലായിരുന്നു സ്വച്ഛ് ഭാരത് അഭിയാനും ശുചിത്വമിഷനും ഈ പദ്ധതി നിർദേശിച്ചത്.കരാർ പണി ചെയ്യുന്നവർ ആവശ്യപ്പെട്ടതിലും 27 ലക്ഷം രൂപ വർദ്ധിപ്പിച്ച് റിംഗ് കമ്പോസ്റ്റ് വച്ച് നൽകാൻ കരാർ നൽകിയത് തട്ടിപ്പിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. 74 ലക്ഷത്തോളം രൂപയുടെ ക്രമക്കേടുള്ള പദ്ധതിയെ കുറിച്ച് വിവിധ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ആവശ്യപ്പെട്ടതിലും കൂടുതൽ തുകയ്ക്ക് റെയിഡ്കോയ്ക്ക് കരാർ നൽകി ലാഭം പങ്കിട്ടെടുത്തവർ ആരെന്ന് അന്വേഷണം നടത്തണമെന്നും പൊതുജനങ്ങളെ പരസ്യമായി കബളിപ്പിച്ച ഇടത് ഭരണ നേതൃത്വത്തെ പുനലൂരിലെ ഇടത് നേതാക്കൾ സംരക്ഷിക്കുമോ എന്നാണറിയേണ്ടതെന്നും സമരക്കാർ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് ഷാനവാസ് ചാലക്കോട് അധ്യക്ഷനായി, സൈജു മേലവിള , TS ബിനു, T ജോമോൻ, അനൂപ് എസ് രാജ്, രാജീവ് ഭരണിക്കാവ്, ആകാശ്, നവാസ്ഖാൻ, KR ബാബു, ജോജോ, അനീഷ് രാജ്, റിജോ, ഷാഹിദ് തുടങ്ങിയവർ നേതൃത്വം നൽകി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ