കൊല്ലം നിലമേലിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു .പുതുശ്ശേരി ജംഗ്ഷനു സമീപം ഇടമുളക്കൽ ഗ്രാമപഞ്ചായത്തിന്റെ വാഹനവും കുമ്മിൾ തെറ്റുകൾക്ക് സ്വദേശികൾ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറ്റി മുക്ക് സ്വദേശി 32 വയസ്സുള്ള സുനിൽ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
കാറിൽ നാലു യാത്രക്കാരാണ് ഉണ്ടായിരുന്നത്.തെറ്റിമുക്ക് സ്വദേശിയായ വിനിതിന് വാരിയെല്ലിനും മറ്റും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിനിതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.മറ്റ് രണ്ട് യാത്രക്കാരായ വിഷ്ണുവിനെയും അജിലി നെയും നിസ്സാര പരുക്കുകളുണ്ടു ഇവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം ആറര മണിയോടെ ആയിരുന്നു സംഭവം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ