വിദേശത്തു നിന്നും തിരിച്ചെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവരെ അപമാനിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് നേരെ ആക്രമമുണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കെല്ലാം കോവിഡ് പോസിറ്റീവ് ആണെന്ന രീതിയില്‍ ജനം പെരുമാറരുത്. സുരക്ഷിതമായ സൗകര്യം ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ആളുകളെ ഗൃഹ നിരീക്ഷണത്തിന് അനുവദിക്കുന്നത്. രോഗം ഒരു കുറ്റമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടി കരുതിയാണ് ജില്ലാ ഭരണകൂടം സുരക്ഷിതമായ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. ഇതിനെ തടസപ്പെടുത്തിയാല്‍ കര്‍ശനമായ നടപടി എടുക്കും.
സോഷ്യല്‍ മീഡിയ വഴിയും പ്രവാസികളെ അപമാനിക്കുന്ന തരത്തില്‍ ചിലര്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ മാസത്തില്‍ കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് എത്തും. ഗൃഹനിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുള്ളവര്‍ക്ക് അത് തന്നെ നിര്‍ദേശിക്കും. പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ