പുനലൂരില്‍ പഴ വ്യാപാരിക്ക് കോവിഡ്; സമ്പര്‍ക്കം തിരയുന്നു
പുനലൂര്‍ : പട്ടണത്തിലെ പഴ വ്യാപാരിക്ക് കോവിഡ്-19
സ്ഥിരീകരിച്ചു. ഇയാളുമായി സമ്ബര്ക്കമുണ്ടാകാന്
സാധ്യതയുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം
തുടങ്ങി. ഇതേസമയം ഇയാളുടെ കട നാളുകളായി
അടച്ചിട്ടിരിക്കുന്നതിനാല്‍ ഈ വിധത്തില്‍ ആര്‍ക്കും
രോഗപ്പകര്‍ച്ച സാധ്യതയില്ലെന്ന് ആരോഗ്യവകുപ്പ്
അധികൃതര്‍ പറഞ്ഞു.
പുനലൂര്‍ പവര്‍ഹൗസ്
ജങ്ഷന് സമീപം ഉന്തുവണ്ടിയില്‍ മധുരക്കിഴങ്ങ്, നെല്ലിക്ക
എന്നിവ കച്ചവടം ചെയ്യുന്ന വ്യക്തിയെക്കുറിച്ച്
അറിയാവുന്നവര്‍ വിവരം നല്‍കണമെന്ന് താലൂക്ക് ആശുപത്രി
സൂപ്രണ്ട് ഡോ. ആര്.ഷാഹിര്‍ഷ അറിയിച്ചു. സാധാരണ ഉയരവും
വണ്ണവും ഉള്ള ഇയാള്‍ ഉച്ചയ്ക്ക് മുന്‍പുള്ള സമയങ്ങളിലാണ്
കച്ചവടം നടത്തുന്നത്.
ഇതിന് പുറമെ തൊളിക്കോട് മഞ്ജു
ബേക്കറിക്ക് സമീപത്തുനിന്നും സ്ഥിരമായി രാവിലെ
പത്തോടുകൂടി തിരികെവരുന്ന ഓട്ടോറിക്ഷകളില്‍ കയറുകയും
കൃഷ്ണന് കോവിലിനോ ആരാധനാ ആശുപത്രിക്കോ സമീപത്ത്
ഇറങ്ങുകയും ചെയ്യുന്ന സ്ത്രീയേയും പുരുഷനേയും
ആരോഗ്യവകുപ്പ് അധികൃതര്‍ തിരയുന്നു. വിവരം
ലഭിക്കുന്നവര്‍ 9496746827, 9446503943 എന്നീ നമ്ബരുകളില്‍
അറിയിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ