ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ തൊളിക്കോട് സ്ളജ്ജ് ലഗൂണിലെ നടപ്പാതയും, പൂന്തോട്ടവും നിർമ്മാണം പ്രഖ്യാപനം മാത്രം

പുനലൂർ തൊളിക്കോട് സ്ളജ്ജ് ലഗൂണിലെ നടപ്പാതയും, പൂന്തോട്ടവും നിർമ്മാണം ....മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്ന് ആക്ഷേപം .....ഭരണ വൈകല്യം മറച്ചു വയ്ക്കുന്നതിനുള്ള മന്ത്രിയുടെ തന്ത്രപ്പാടിന്റെ ഭാഗമായിരുന്നു പ്രഖ്യാപനം എന്ന് ആക്ഷേപം
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംസ്കരണ പ്ലാനിൽ നിന്നും പുറന്തള്ളുന്ന വെള്ളം ശേഖരിക്കുന്നതിനായി നഗരസഭയിലെ തൊളിക്കോട് വാർഡിൽ ക്രമീകരിച്ചിട്ടുള്ള സ്ളഗ് ലിഗൂണിൽ പൂന്തോട്ടവും നടപ്പാതയും നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കും എന്നുള്ള എംഎൽഎയും വനംമന്ത്രിയുമായ അഡ്വക്കേറ്റ് രാജുവിന്റെ പ്രഖ്യാപനം ഒന്നരവർഷം കഴിഞ്ഞിട്ടും കടലാസിൽ മാത്രം ഒതുങ്ങി എന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
മൺകൂനകളും, കാടും ,ചെളിവെള്ളം നിറഞ്ഞ് ഇഴജന്തുക്കളുടെ താവളവും - കൊതുകു വളർത്തൽ കേന്ദ്രമായി മാറിയ സ്ളഗ് ലഗൂൺ സുചീകരിക്കണമെന്നാവശ്യപ്പെട്ട്  പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെയാണ് മന്ത്രി ഇവിടെ പൂന്തോട്ടവും നടപ്പാതയും നിർമ്മിക്കാൻ ഫണ്ട് അനുവദിക്കും എന്ന് പറഞ്ഞത് ......പിന്നീട് അധികാരത്തിലെത്തിയ മന്ത്രിയുടെ പാർട്ടിയുടെ നഗരസഭ ചെയർമാനും ഇതാവർത്തിച്ചു ...എന്നാൽ പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങി.... ഇപ്പോള്‍ മദ്യപന്മാര്‍ക്ക്‌ കുപ്പിഉപേക്ഷിക്കാന്‍ ഉള്ള സ്ഥലമായി ഇവിടം മാറി... ലഗൂണിന്റെ സതിതി മുൻ വർഷങ്ങളിലേത് പോലെ തുടരുകയും ചെയ്യുന്നു
മഴക്കാല ജലജന്യ രോഗങ്ങൾക്കായി നഗരസഭ പല പദ്ധതികളും നടപ്പാക്കുമ്പോഴും ഇവിടുത്തെ കാടുകൾ തെളിക്കുന്നതിനോ കൊതുകു നശീകരണത്തിന് ഒരു നടപടിയും സ്വീകരിക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല എന്നതും ആക്ഷേപമായി ഉയരുന്നു...
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.