ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

റാന്നിയിൽ വനപാലകർ കസ്റ്റഡിയിലെടുത്ത കർഷകൻ കിണറ്റിൽ മരിച്ച നിലയിൽ.


റാന്നിയിൽ വനപാലകർ കസ്റ്റഡിയിലെടുത്ത കർഷകൻ കിണറ്റിൽ മരിച്ച നിലയിൽ.
പത്തനംതിട്ട: മണിയാർ ഇടശ്ശേരികരയിൽ വനത്തിലെ നിരീക്ഷണ ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ച് വനപാലകർ ഇന്നലെ വൈകുന്നേരം നാലുമണിയോടെ കസ്റ്റഡിയിലെടുത്ത അരിക്കക്കാവ് പടിഞ്ഞാറെ ചരുവിൽ സി പി മത്തായി ( പൊന്നു-41) യെ ആണ് വൈകുന്നേരം ആറര മണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് നാട്ടുകാര്‍ കൂടിയപ്പോള്‍ വനപാലക സംഘം ഡിപ്പാർട്ട്മെന്റ് ജീപ്പ് ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി രക്ഷപെട്ടു . വനപാലകർ കൊലപ്പെടുത്തിയതാണെന്ന് ഭാര്യയും നാട്ടുകാരും ആരോപിച്ചു..
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോഴും മൃതദേഹം പുറത്തെടുക്കാന്‍ നാട്ടുകാർ അനുവദിച്ചിട്ടില്ല.

പാപ്പി ആൻഡ് സൺസ് എന്ന പേരിൽ ഫാമുകൾ നടത്തി വരികയായിരുന്നു മത്തായി. കുടപ്പന പള്ളിക്കു സമീപമുള്ള കുടുംബ വീടിനോടു ചേർന്ന് ഫാം നടത്തുകയാണ് ഇദ്ദേഹം. ഭാര്യ ഷീബയുടെ മുന്നിൽ നിന്നാണ് ചിറ്റാർ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം മത്തായിയെ കസ്റ്റഡിയിൽ എടുത്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.