കൊല്ലം ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്കെതിരെ സിപിഎം പ്രാദേശിക നേതാവ് നടത്തുന്ന ഗൂഢാലോചനയുടെ ശബ്ദ ശകലം പുറത്ത്.
എൽ ഡി എഫ് ഭരിക്കുന്ന ബാങ്കിലെ സിപിഐ യൂണിയനിൽ പെട്ട ഒരു വിഭാഗം ജീവനക്കാർക്കെതിരെയും, സിപിഎമ്മിലെ തന്നെ സി ഐ ടി യു ബാങ്ക് യുണിറ്റ് നേതാവിനും എതിരെയുമാണ് സ്ഥലം മാറ്റം ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽ ഗൂഢാലോചന നടത്തുന്നത്. സ്വന്തം പാർട്ടിയുടെ യൂണിയനിലെ ബാങ്ക് ജീവനക്കാരിയെ അസഭ്യം പറയുകയും യൂണിയൻ നേതാവിനെ ജോലിക്കിടെ മദ്യപിക്കുമ്പോൾ പോലീസിനെ കൊണ്ട് പിടിപ്പിച്ചു സസ്പെൻഡ് ചെയ്യിക്കണം എന്നും പറയുന്നു.
സിപിഐ മണ്ഡലം സെക്രട്ടറിയെ ഉൾപ്പെടെ പരിഹസിക്കുന്ന ശബ്ദ ശകലത്തിൽ ബാങ്ക് പ്രസിഡന്റുമായി താൻ ഇക്കാര്യം സംസാരിച്ചു എന്നും പുറത്തായ ശബ്ദ ശകലത്തിൽ ഉണ്ട്. ബാങ്ക് ഭരണത്തിൽ പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സിപിഎം പ്രാദേശിക നേതാവ് കൈ കടത്തുന്നു എന്ന മാധ്യമ വാർത്തയെ ശക്തി പെടുത്തുന്നതാണ് പുതിയ ശബ്ദ ശകലം. എന്നാൽ ഗൂഢാലോചന നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ബാങ്കിലെ ജീവനക്കാരെ ശബ്ദ ശകലത്തിൽ പറയുന്ന പോലെ തന്നെ ട്രാൻസ്ഫർ ചയ്തു എന്നതാണ് വിഷയം കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.
ഒപ്പം ശബ്ദ ശകലത്തിൽ ഫോണിൽ മറു പുറത്ത് സംസാരിക്കുന്ന ബാങ്കിലെ ജീവനക്കാരനെ സ്ഥലം മാറ്റിയിട്ടും ഇല്ല. വിഷയം ബാങ്ക് ജീവനക്കാർക്കിടയിൽ വലിയ അമർഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നേതാക്കൾ ഇടപെട്ടു മറച്ചു വച്ചിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ