ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിലെ പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരെ വനം വകുപ്പ് വീണ്ടും കസ്റ്ററ്റഡിയിൽ വാങ്ങി.

കൊല്ലം അഞ്ചൽ  ഉത്ര കൊലക്കേസിലെ പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരെ വനം വകുപ്പ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. മൂന്നുദിവസത്തെക്കാണ് കസ്‌റ്റഡിയിൽ വാങ്ങിയത്. മാവേലിക്കര സബ്‌ ജയിലിൽ റിമാന്‍ഡിലായിരുന്ന‌ 'ഇവരെ അഞ്ചൽ റെയിഞ്ച് ഓഫിസർ ബി.ആർ ജയൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെയോടെ ജയിലിൽ എത്തി എറ്റുവാങ്ങിയത്. സൂരജുമായി പറക്കോട്ടെ വീട്ടിൽ വനംവകുപ്പ്‌  വിദഗ്‌ധ സംഘം നാളെ തെളിവെടുപ്പ് നടത്തും.കല്ലുവാതുക്കലിൽ നിന്ന്‌ സുരേഷ്‌ ഫെബ്രുവരി 24ന്‌ പിടിച്ച അണലിയെയാണ്‌ ‌ 25ന്‌ പറക്കോട് വീട്ടിലെത്തി സൂരജിന്‌ കൈമാറിയത്‌.
ഈ പാമ്പാണ്‌ മാർച്ച്‌ രണ്ടിന്‌ ആദ്യമായി ഉത്രയെ കടിച്ചതെന്ന്‌ അന്വേഷകസംഘം  സ്ഥിരീകരിച്ചിട്ടുണ്ട്‌‌. ഇതിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ്‌ വനംവകുപ്പ്‌ വിദഗ്‌ധസംഘം പറക്കോട്ടെ വീട്ടിലെത്തുന്നത്‌.
ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ സൂരജ്‌ എവിടെയാണ്‌ സൂക്ഷിച്ചത്‌, വീടിന്റെ സ്റ്റെയർക്കേസിൽ പാമ്പിനെ കൊണ്ടിട്ടതാണോ തുടങ്ങിയ കാര്യങ്ങളാണ്‌ പ്രധാനമായും ഇവിടെ നിന്നും കണ്ടെത്തുക.
അഞ്ചൽ ഏറത്തെ വീട്ടിൽ സൂരജ്‌ മൂർഖനെക്കൊണ്ട്‌ ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയതും സുരേഷ് പിടിച്ച പാമ്പിനെ ഉപയോഗിച്ചാണ്. ആറ്റിങ്ങൽ ആലംകോട്‌ നിന്ന്‌ സുരേഷ്‌ പിടിച്ച മൂർഖൻ  പാമ്പാണ് ഇതിനായി ഉപയോഗിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.