അഞ്ചൽ 110 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻ വഴി നിർവഹിച്ചു
നിലവിൽ 66 കെ.വി സബ് സ്റ്റേഷനായി പ്രവർത്തിച്ച് വന്ന സബ് സ്റ്റേഷന്റെ 110 കെ.വി ആക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായതിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണിയുടെ അദ്ധ്യക്ഷതയിൽ ഇന്നു മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനംചെയ്തു.
മന്ത്രി കെ. രാജു സബ് സ്റ്റേഷനിലെത്തി കൊല്ലം എം.പി പ്രേമചന്ദ്രന്റെ സാനിധ്യത്തിൽ ശിലാഫലകം അനാഛാദനം നടത്തി.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. അഞ്ചൽ 110 കെ.വി സബ്സ്റ്റേഷൻ മലയോര വാണിജ്യ കേന്ദ്രമായ അഞ്ചലിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം സുഗമമാക്കിക്കൊണ്ട് അഞ്ചൽ 110 കെ.വി സബ് സ്റ്റേഷൻ യാഥാർത്ഥ്യമായത് നിലവിലുണ്ടായിരുന്ന 66 കെ.വി സബ്സ്റ്റേഷനും 21 കി.മി അനുബന്ധ ലൈനും 110 കെ. വി നിലവാരത്തിലേയ്ക്ക് ഉയർത്തിയത് കൊണ്ടാണ്
അഞ്ചൽ കുളത്തൂപ്പുഴ, കരവാളൂർ, കരുകോൺ എന്നീ പ്രദേശങ്ങളിലെ ഏകദേശം 60,000 ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള വൈദ്യുതി തടസ് സരഹിതമായി ലഭ്യമാക്കാൻ കഴിയും. 30.75 കോടി ചിലവാക്കിയാണ് പദ്ധതിയുടെ നിർമ്മാണ പൂർത്തി കരിച്ചത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ സി ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രെഞ്ചു സുരേഷ്, അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, വാർഡ് മെമ്പർ അനിൽകുമാർ, സിപിഎം അഞ്ചൽ ഏരിയ സെക്രട്ടറി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജുജമാൽ, കോൺഗ്രസ് നേതാവ് സേതുനാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് ഉമേഷ് ബാബു, കെ.എസ്.ഈ.ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ