അഞ്ചൽ ബൈപാസിന്റെ ഇരുവശങ്ങളിലും ആശുപത്രിയിൽ നിന്നുള്ള ഉപയോഗിച്ച മരുന്നിൻറെ കുപ്പികളും സിറിഞ്ചും, സൂചികളും തള്ളി.
അഞ്ചൽ സെൻറ് ജോർജ് സ്കൂളിന്റ മുൻ വശത്തു നിന്നും തുടങ്ങുന്ന ബൈപ്പാസ് റോഡിന്റെ രണ്ടു ഭാഗത്തുമാണ് ആശുപത്രിയിൽ നിന്നുമുള്ള ഒഴിഞ്ഞ മരുന്ന് കുപ്പികളും സിറിഞ്ചും, സൂചിയും കൊണ്ടു തള്ളിയിരിക്കുന്നത്.ോവിഡ് എന്ന മഹാമാരി വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾ കൂടി പകരുന്ന തരത്തിൽ ആശുപത്രിയിൽ നിന്നുള്ള സിറിഞ്ചും സൂചിയും മരുന്ന് കുപ്പികളും കൊണ്ടു തള്ളിയിരിക്കുന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും, ഇതു ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ച് ഇത് ഏത് ആശുപത്രിയിൽ നിന്നും കൊണ്ട് തള്ളിയതാണെന്നു കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ