കൊല്ലം ഏരൂർ പഞ്ചായത്തിലെ പത്തോമ്പതാം വാർഡിൽ തൂങ്ങി മരിച്ച ആൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിതികരിച്ചതായി സൂചന.
സ്രവപരിശോധനയുടെ ഫലം കൂടി വന്നാലേ ഫലം പൂര്‍ണമാവൂയെന്ന് പോലീസ്.
നെട്ടയം വരിക്കോലിൽ ലക്ഷം വീട്ടിൽ നാല്പത്തിയഞ്ചുകാരനായ ബൈജു ആണ് കഴിഞ്ഞ ദിവസം തുങ്ങി മരിച്ചത്.
ഇയാൾക്കാണ് ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്.
19 ആം വാർഡിലെ 150 ഓളം വരുന്ന ആൾക്കാർക്ക് വാർഡിൽ വെച്ച് കോവിഡ് ആന്റിജൻ പരിശോധന നടന്നിരുന്നു. എല്ലാ റിസൾട്ടുകളും നെഗറ്റീവ് ആയതു ഈ പ്രദേശത്തിന് ഏറെ ആശ്വമായിരിക്കുകയാണ്.
മരിച്ച ആളുടെ സ്രവ പരിശോധന ഫലം വന്നാൽ മാത്രമേ ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ട നടപടികൾ തുടങ്ങിയവ നടക്കുകയുള്ളൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ