ൊല്ലം അഞ്ചൽ ഈസ്റ്റ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ
പ്രവേശനകവാടത്തിന്റെ ഗേറ്റ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ
തകർന്നു.ജനങ്ങളുടെ ശ്രെദ്ധയിൽ പെടാതിരിക്കാൻ അധികൃതർ അടിയെന്ത്രമായി ഗേറ്റ്
ബിൽഡ്ചെയ്തു.
ഈസ്റ്റ് സ്കൂളിന്റെ പ്രവേശനകവാടത്തിൽ ഘടിപ്പിച്ചിരുന്ന
മെയിൻ ഗേറ്റ് ആണ് കാറ്റിൽ തകർന്നു പോയത്.ഈ സ്കൂളിലാണ് അഞ്ചൽ
ഗ്രാമപഞ്ചായത്ത്കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ
പ്രവർത്തിക്കുന്നതും. ഇതിലേക്കുള്ള പ്രവേശനകവാടംകൂടിയാണിത്. സ്ഥലം
എംഎൽഎയും വനം വകുപ്പ് മന്ത്രിയുമായ കെ. രാജു വിൻറെ പ്രാദേശിക വികസന
ഫണ്ടിൽ നിന്നും 25ലക്ഷം രൂപ അനുവദിച്ച ആണ്പ്രവേശനകവാടവും അതിനോട്
ചേർന്നുള്ള മതിലിന്റെയും നിർമ്മാണം നടന്നത്.
ഉത്ഘാടനം നടന്നു ഒരു വർഷം
കഴിയുമ്പോൾ തന്നെ ഗേറ്റ് തകർന്നതിൽ നഗ്നമായ അഴിമതി ഉണ്ടെന്നും വിജിലൻസ്
ഈ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു നാട്ടുകാരും പ്രതിപക്ഷ
പാർട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ