കൊല്ലം അഞ്ചലിൽ മരുമകൻ്റെ കുത്തേറ്റ് അമ്മായി അച്ഛന് ദാരുണാന്ത്യം. നെടുങ്ങോട്ടുകോണം സ്വദേശി സാംസൺ (58) മരിച്ചു. സംഭവത്തിന് ശേഷം ഒവിൽ പോകാൻ ശ്രമിച്ച മകളുടെ ഭർത്താവ് സജീറിനെയും കൂട്ടുകാരെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു. സാംസനെ കൊല്ലാൻ ഉപയോഗിച്ച ആയുധം അസുരമംഗലം സ്വദേശി കൂട്ട് പ്രതി ഷമീര്‍ ഒളിപ്പിച്ച സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു.
സജീർ അടുത്തിടെയാണ് സാംസന്റെ മകളുമായി പ്രണയത്തിലാകുകയും, വിവാഹം കഴിക്കുകയും ചെയ്തത്. അന്നുമുതൽ സാംസനും, സജീറും തമിൽ നിരന്തരം വഴക്ക് നിലനിന്നിരുന്നു. മദ്യപിച്ച് രണ്ട് പേരും വഴക്കും ബഹളവും പതിവായിരുന്നു. ഇന്ന് സജീറിനെതിരെ ഭാര്യ സിമി തന്നെ മർദിച്ചു എന്ന് കാണിച്ച് അഞ്ചൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേ ചൊല്ലിയുള്ള വൈരാഗ്യമാകാം ഭാര്യ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 8.30 ഓടെ സാംസന്റെ വീടിന് സമീപത്തെ റോഡിൽ വെച്ച് സജീർ കത്തി കൊണ്ട് കുത്തുകയായിരിന്നു. കുത്തേറ്റ് നിലത്ത് വീണ സാംസണെ സജീറും സുഹൃത്തുക്കളും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ