ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചല്‍ പോലീസിന്റെ കൊറോണ വ്യാപന തടയല്‍ പരാക്രമം അമ്പലത്തിലെ പൂജാരിയോടും

അഞ്ചല്‍ പോലീസിന്റെ കൊറോണ വ്യാപന തടയല്‍ പരാക്രമം അമ്പലത്തിലെ പൂജാരിയോടുംക്ഷേത്രത്തിലേക്ക്‌ ആവശ്യമുള്ള പൂജാ സാധനങ്ങളും അവശ്യ സാധനങ്ങളും മരുന്നും വാങ്ങാനായി വയല കഴുവിലങ്ങ് തെക്കേ മടത്തില്‍ കെ.പി കൃഷ്ണകുമാറിനാണ് ഈ ദുര്യോഗം.കൃഷ്ണകുമാറും മകനും അഞ്ചലിലേക്ക് പോകുന്ന സമയം റോഡ്‌ അടച്ചിരുന്നില്ല.

എന്നാല്‍ തിരികെ വരുമ്പോള്‍ പ്രിൻസിപ്പൽ എസ്.ഐ സജീർ ഇവരെ തടയുകയും മോശമായ വാക്കുകളില്‍ ആക്ഷേപിക്കുകയും അമ്പലത്തിലെ പൂജാരി ആണെന്നും സാധനങ്ങളും മരുന്നും വാങ്ങിയ ബില്ലുകള്‍ കാണിച്ചു എങ്കിലും ഇതൊന്നു ചെവിക്കൊള്ളാതെ അകാരണമായി രണ്ടായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

മതിയായ തെളിവുകള്‍ കാണിച്ചു എങ്കിലും എസ്.ഐ സജീർ വഴങ്ങാതെ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു വാഹനത്തിനെ രേഖകള്‍ കൈവശപ്പെടുത്തുകയും കനത്ത പിഴ ചുമത്തുകയും ചെയ്തു.

തുടര്‍ന്ന് കൃഷ്ണകുമാര്‍ കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കി പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്

സർ,
ഞാൻ 13 വർഷമായി വയലാ മുട്ടോട്ട് മഹാദേവർക്ഷേത്രത്തിൽ പൂജ ചെയ്ത് കുടുംബം പുലർത്തുന്ന ഒരാളാണ്. എനിക്കിന്നലെ ഉണ്ടായ ഒരു ദുരനുഭവം അങ്ങയെ ബോധിപ്പിക്കുന്നു.
ഇന്നലെ രാവിലെ പൂജ കഴിഞ്ഞ് ഞാനും മകനും കൂടി അവശ്യ സാധനങ്ങളും, സുഖമില്ലാതെ കിടക്കുന്ന അമ്മക്ക് മരുന്നും വാങ്ങിക്കാനായി അഞ്ചൽ ടൗണിൽ പോയി. പോകുന്ന സമയത്ത് ഒരു സ്‌ഥലത്തും വഴി അടച്ചിരുന്നില്ല. തിരിച്ചു വരുന്ന സമയം പുത്തയം പാലത്തിനു സമീപം അഞ്ചൽ പോലീസ് എന്നെയും മകനെയും തടഞ്ഞു നിർത്തുകയും containment zone ൽ പ്രവേശിച്ചതിന് 2000 രൂപ പിഴ അടക്കണം എന്ന് പ്രിൻസിപ്പൽ Si സജീർ സാർ ആവശ്യപ്പെടുകയാണുണ്ടായത്. ഞാൻ പോകുന്ന സമയം അവിടെ വഴി അടച്ചിരുന്നില്ല. അവിടെ containment zone ആണെന്ന് അറിയിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. എഴുതിയും വെച്ചിട്ടുണ്ടായിരുന്നില്ല. സാധാരണയായി അനാവശ്യ യാത്രകൾ ചെയ്യുന്ന ഒരാളല്ല ഞാൻ. ലോക്ഡൌൺ തുടങ്ങിയതു മുതൽ ക്ഷേത്രത്തിൽ വരുമാനമൊന്നുംതന്നെയില്ല. തുശ്ചമായശമ്പളം തന്നെ കിട്ടാൻ ബുദ്ധിമുട്ടാണ്. പിഴ അടക്കണം എന്ന് പറഞ്ഞ സമയത്ത് എന്റെ കയ്യിൽ രൂപ ഇല്ലായിരുന്നു. ഞാൻ വീട്ടിൽ പോയി പണം എങ്ങനെയെങ്കിലും തരപ്പെടുത്തികൊണ്ട് വരാം എന്ന് അദ്ദേഹത്തോട് കേണു്പറഞ്ഞിട്ടും എന്റെ വണ്ടിയുടെ രേഖകൾ മുഴുവൻ വാങ്ങി എടുക്കുകയും പിഴ അടച്ചതിനുശേഷം തരാം എന്ന് പറഞ്ഞു അത് കൊണ്ടുപോകുകയും ചെയ്തു. പിന്നീട് ഞാൻ വളരെ ബുദ്ധിമുട്ടി എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്ന് 2000 രൂപ കടമായി വാങ്ങി സ്റ്റേഷനിൽ അടച്ചതിനു ശേഷമാണ് രേഖകൾ തിരിച്ചു തന്നത്.

എന്റേതല്ലാത്ത തെറ്റുകൾക്ക് മാനസികമായും സാമ്പത്തികമായും ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ അങ്ങ് മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു. എന്ന് കൃഷ്ണകുമാര്‍

അകാരണമായി പിഴ ചുമത്തുകയും മോശമായ വാക്കുകളില്‍ പൂജാരിയെ ആക്ഷേപിക്കുകയും ചെയ്ത എസ്.ഐ സജീറിനെതിരെ നടപടികള്‍ വേണം എന്ന ആവശ്യം ശക്തമാകുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.