അഞ്ചലിൽ വാഹനപരിശോധനയ്ക്കിടെ സ്കൂൾ പരിസരത്തുനിന്ന് 694 പാക്കെറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായ് ഒരാളെ അഞ്ചൽ പോലീസ് പിടികൂടി.
അഞ്ചൽ നെട്ടയംആക്കാട്ടുപറമ്പിൽ 52വയസ്സുള്ള സലീമാണ് പോലീസിൻറെ പിടിയിലായത്. പുകയില കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു
കഴിഞ്ഞദിവസം റെഡ് സോൺ മേഖലയായ അഞ്ചലിൽ സ്കൂളിന്റെ സമീപം വാഹന പരിശോധന നടത്തുകയായിരുന്ന അഞ്ചൽ ci അനിൽകുമാറും സംഘവുമാണ്. വാഹനത്തിൽ കടത്താൻ ശ്രെമിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി വാഹനം ഉൾപ്പടെ ഒരാളെ പിടികൂടിയത്.
വാഹനത്തിൽ പുകയിലയുടെ അസഹനീയമായ ഗന്ധം ഉണ്ടായതിനെ തുടർന്നു പോലീസ് സംഘം വാഹനം പരിശോധിച്ചപ്പോൾ ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ജുവൈനൽ ജസ്റ്റിസ് ആക്ട് ഉൾപ്പടെ ചുമത്തി പോലീസ് കേസെടുത്തു.
സലീമിനെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ