വീടിനു വേണ്ടി രണ്ടുവർഷമായി വിധവയായ ലളിതമ്മ പഞ്ചായത്തിലും മറ്റ് അധികാരികളുടെ മുമ്പിലും കേറിയിറങ്ങി മടുത്തു പഞ്ചായത്ത് വീട് നൽകിയില്ല ഈ പേമാരിയിൽ ലളിതയുടെ വീടുംഅഞ്ചൽ പഞ്ചായത്തിലെ 11വാർഡ് ചീപ്പുവയൽ കൃഷ്ണവിലാസത്തിൽ ലളിതമ്മയുടെ വീടാണ് ഇന്നലെ രാത്രിയിലെ മഴയിൽ തകർന്നുവീണത്.
പലപ്രാവശ്യവും അധികാരികൾ ലളിതമ്മയുടെ വീട് വാസയോഗ്യമാണെന്ന് പറഞ്ഞ് വീട് നൽകാതെ മുഖംതിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ലളിതമ്മയുടെ വീട് നിലം പോത്തിയിരിക്കുകയാണ്.
രണ്ടു വർഷമായി വീടിന് അപേക്ഷ കൊടുക്കുമ്പോൾ വില്ലേജോഫിസർ ഉൾപ്പെടെയുള്ളവർ വീട്ടിൽ വന്നു വീടിന്റെ അവസ്ഥ നോക്കാതെ സമീപപ്രദേശങ്ങളിൽ വന്നു തിരക്കി തിരികെ പോകാറാണുള്ളതെന്നു ഈ വീട്ടമ്മ പറയുന്നു.
തന്റെ വീട് താമസയോഗ്യമാണെന്നു എഴുതിയ ഉദ്യോഗസ്ഥർക്ക് മറുപടിയായി ലളിതമ്മ തന്റെ വീടിന്റെ ചിത്രം പകർത്തി സോഷ്യൽ മീഡിയയിൽകൂടി ഉദ്യോഗസ്ഥർക്കു കാട്ടി കൊടുത്തു എന്നിട്ടും ഉദ്യോഗസ്ഥരുടെയോ പഞ്ചായത്തിന്റെയോ കണ്ണുതുറന്നില്ല. ഇപ്പോൾ തകർന്നു കേറി
കിടക്കാൻഒരിടമില്ലാതെ, ഒരാശ്രേയമില്ലാതേ ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്
ഒറ്റക്ക് താമസിച്ചുവന്ന ഈ 54 വയസ്സുകാരിയായ വിധവ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ