
മനാമ: രണ്ട് മലയാളികള്‍ ബഹറിനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്ബത് അശോകന്റെ മകന്‍ റെജീബ് (39), വെളുമ്ബത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്. ഇവരുള്‍പ്പടെ അഞ്ചുപേരെ ഹാജിയത്തിലെ ഒരു ഗാരേജില്‍ കഴിഞ്ഞദിവസം രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ ഒരാളെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. മറ്റുരണ്ടുപേര്‍ സല്‍മാനിയ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഗ്യാരേജ് തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് അഞ്ചുപേരെ അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപ വാസികള്‍ പൊലീസിനെ വിവരമറിച്ചു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ