ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് പ്രതിന്ധിയിൽ തൊഴിൽ നഷ്ടമായി ദുരിതം പേറുന്ന തൊഴിലാളികളിൽ നിന്ന് പിരിവ്

ോവിഡ് പ്രതിന്ധിയിൽ തൊഴിൽ നഷ്ട്ടമായി ദുരിതം പേറുന്ന തൊഴിലാളികളിൽ നിന്ന് തൊഴിലാളി സംഘടന നേതാക്കൾ നടത്തുന്ന പണ പിരിവ് ഒഴുവാക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ്. തൊഴിലാളികളുടെ ഓണക്കാല ബോണസ് അഡ്വാൻസ് തുകകളിൽ നിന്ന് യുണിയൻ ഫണ്ട് പിരിവ് എന്ന പേരിൽ കാലങ്ങളയ് സംഘടനാ നേതാക്കൾ വൻതുക പിരിച്ചെടുക്കുന്നത് പതിവാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ലോകത്തെ പിടിച്ചുലച്ച മഹാമാരിക്ക് മുന്നിൽ തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടമാകുകയും തൊഴിൽ ലഭിച്ച ദിനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ തൊഴിലാളി കുടുബങ്ങൾ പട്ടിണിയും പരിവട്ടവുമായി മുന്നോട്ട് നീങ്ങുമ്പോൾ തൊഴിലാളി സംഘടന നേതാക്കൾ ഇവർക്ക് ലഭിക്കുന്ന ഓണകാല ആനുകൂല്യങ്ങളിൽ നിന്ന് ഒരു വിഹിതം പിടിച്ച് പറിക്കുന്നത് ശരിയായ നടപടിയല്ല. കിഴക്കൻ മേഖലയിലെ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന ഓണക്കാല ആനുകൂല്യങ്ങളിൽ നിന്ന് പണപരിവ് നടത്തുന്നതിനുള്ള ശ്രമം സംഘട നേതാക്കൾ ആരംഭിച്ച് കഴിഞ്ഞു.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകുകയുമാണ്  ഇത്തര സംഘടനകളുടെ പ്രവർത്തന ധർമ്മം. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകേണ്ട സംഘടനകൾ ദാരിദ്രംപേറി കഴിയുന്ന തൊഴിലാളികളുടെ ഇന്നത്തെ സാഹചര്യത്തിൽ അവരോട് ഒപ്പം ചേർന്ന് നിൽക്കാതെ പണപ്പിരിവ് എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുകയാണ്.. ഇത്തരത്തിൽ തൊഴിലാളികളിൽ നിന്ന് നടത്തുന്ന പണ പിരിവ് സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളും ഈ കോവിഡ് പ്രതിന്ധിയിൽ ഒഴുവാക്കാൻ തയാറാകണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി വിളക്കുപാറ ഡാനിയേൽ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.