കൊല്ലം ചടയമംഗലം പോലീസ് സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെ ഒൻപത് പോലീസുകാർ നിരീക്ഷണത്തിൽ.
മൂന്നു ദിവസം മുന്നെ അടിപിടി കേസുമായി അറസ്റ്റ് ചെയ്ത കുരിയോട് സ്വദേശിക്കെതിരെ കേസെടുത്തു റിമാൻഡ് ചെയ്തിരുന്നു.റിമാൻഡ് ചെയ്യുന്നതിന് മുന്നേ ഇയാൾക്ക് നടത്തിയ ആന്റിജൻ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. എന്നാൽ സ്രവ പരിശോധനയുടെ ഫലം ഇന്നു ഉച്ചയോടെ വന്നത് പോസിറ്റീവ് ആയിരുന്നു. ഇതിനെ തുടർന്നാണ് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ സമ്പർക്ക പട്ടികയിലുള്ള ചടയമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ 9 പോലീസുകാർ നിരീക്ഷണത്തിൽ പോയിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചയാൾ റിമാൻഡിൽ കഴിഞ്ഞിരുന്നത് പോലീസ് നിയന്ത്രണത്തിലുള്ള കൊട്ടാരക്കരയിലെ ഒരു സ്ഥാപനത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ