കൊല്ലം ചിതറയിൽ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
ചിതറ ഭജനമഠം സ്വാദേശി 28 വയസ്സുള്ള അശ്വതിയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കഴിഞ്ഞ ജൂൺ മാസം 30 തീയതി ഉച്ചയോടെ കണ്ടെത്തിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന അശ്വതിയുടെ ഭർത്താവ് രഞ്ജിത്താണ് ഇപ്പോൾ കടക്കൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഭർത്താവു രഞ്ജിത്തിന്റെ നിരന്തര പീഡനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന് കാട്ടി ബന്ധുക്കൾ അന്ന് തന്നെ എസ്.പിക്കു പരാതി നല്കിയിരുന്നു.ഇതില് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് രഞ്ജിത് കടക്കൽ ഭാഗത്തു വെച്ച് പോലീസിന്റെ പിടിയിലാകുന്നത്.
രഞ്ജിത്ത് നിരന്തരമായി അശ്വതിയെ മർദ്ദിക്കുമായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറയുന്നു. കടക്കൽ പോലീസ് സ്റ്റേഷനിൽ അശ്വതി രണ്ടു പരാതികളും നൽകിയിരുന്നു. എന്നാൽ ആ പരാതിയിന്മേൽ ഒത്തു തീർപ്പുണ്ടാക്കി ഒരുമിച്ചു താമസിച്ചു വരവെയാണ് വീണ്ടും അശ്വതിയെ നിരന്തരം മർദ്ദനം തുടർന്നത്. മർദ്ദനം സഹിക്കവയ്യാതെ അശ്വതിതൂങ്ങി മരിക്കുകയായിരുന്നു. അയൽ വീട്ടിലെ ആഴം കുറഞ്ഞ കിണറ്റിൽ രതീഷ് ചാടിയിട്ടു സ്വയം കരക്ക് കയറി അശ്വതി തൂങ്ങിമരിച്ചു എന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് രഞ്ജിത്ത് രെക്ഷപെടുകയായിരുന്നു.
തുടർന്ന് ബന്ധുക്കളുടെ പരാതിയിൻമേൽ പുനലൂർ ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിവരികേയാണ് കടക്കൽ ഭാഗത്തുനിന്ന് കടക്കൽ ci രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം dysp യുടെ നിർദേശത്തെ തുടർന്ന് രജിത്തിനെ അറസ്റ്റ് ചെയ്യുന്നത്.
പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റവും, പീഡനത്തിനുംകേസെടുത്തു. വീഡിയോ കോൺഫെറെൻസിൽ കൂടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ