ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ഇടതുഭരണത്തില്‍ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു

കൊല്ലം കുളത്തൂപ്പുഴ ഇടതുഭരണത്തില്‍  പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു
 പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കൽ എത്തിനില്‍ക്കെ ഇടതുപക്ഷം ഭരിക്കുന്ന കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം അവിശ്വാസത്തിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. വരണാധികാരി കെ.ഐ.പി.അസിസ്റ്റന്‍റ് എക്സിക്യൂട്ടീവി എഞ്ചിനീയര്‍ കെ.എസ്.സുരേഷിന്‍റെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ആഫീസില്‍ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. മൈലമൂട് വാര്‍ഡ് അംഗം ലാലിതോമസാണ് പുതിയ ചെയര്‍പേഴ്സണ്‍.ഡാലിവാര്‍ഡ് അംഗം സി.പി.എംലെ അമ്പിളി അശോകനെ കഴിഞ്ഞമാസം അവിശ്വാസത്തിലൂടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് എതിരില്ലാതെ സ്ഥാനം പിടിച്ചെടുത്തത്.കോണ്‍ഗ്രസ് റിബലായി മത്സരിച്ച് ഇടതുപക്ഷത്തിന്  പിന്‍തുണ നല്‍കിയിരുന്ന ചോഴിയക്കോട് വാര്‍ഡ് അംഗം ജെ.പങ്കജാക്ഷന്‍ പിന്‍തുണ പിന്‍വലിച്ചതാണ് കോണ്‍ഗ്രസിന് തുണയായത്. ഇദ്ദേഹത്തെ കൂടാതെ കോണ്‍ഗ്രസ് അംഗം സുബിലാഷ് കുമാറും പങ്കെടുത്തു,മറ്റ് സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗങ്ങളായ അമ്പിളി അശോകനും, സി.പി.ഐയിലെ ബി.എസ്. വിഷ്ണു വിട്ടുനിന്നതോടെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇരുപതംഗ  ഭരണസമിതിയില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഇടതുപക്ഷം കോണ്‍ഗ്രസ് റിബലായി വിജയിച്ച് ചന്ദനക്കാവ് വാര്‍ഡ് അംഗം സാബുഎബ്രഹാമിന് വൈസ്പ്രസിഡന്‍റ് സ്ഥാനം നല്‍കി കൂടെ നിര്‍ത്തിയാണ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.